Malayalam lyrics
ഉഷസന്ധ്യതൻ തിരുമാറിൽ ചാർത്താൻ തുഹിനമാലയുമായി പ്രകൃതീശ്വരിയണയുന്നൂ-...മനസ്സൊരു പ്രമദവനമാകുന്നു ആദിത്യകിരണങ്ങൾ ഭൂമിക്കു ചാർത്തുവാൻ ആടകൾ വെയിലാൽ നെയ്തൂ ആരാരേ ദൂരത്തു പാടുന്നു ഭൂപാളം? ആ രാഗഗീതിയിൽ നീന്തി--നമ്മൾ ആനന്ദധാരയിൽ നീന്തി പൂവുകൾ പുഞ്ചിരി തൂകിനിന്നീടുന്നു പൂനിലാവെങ്ങോ മറഞ്ഞൂ ദൂരത്തു കേൾക്കുന്ന ശംഖൊലി നേർക്കവേ പൂമകൾ പള്ളിയുണർന്നൂ--മെല്ലെ ഭൂലോകരാകെയുണർന്നൂ
Song information
Music: വിജേഷ് ഗോപാൽ
Lyricist: ബൈജു ടി
Singer: വിജേഷ് ഗോപാൽ
Film/album: ഓണത്തംബുരു
Explore this song
- Singer: വിജേഷ് ഗോപാൽ
- Film / album: ഓണത്തംബുരു
- Composer: വിജേഷ് ഗോപാൽ
- Lyricist: ബൈജു ടി