Malayalam lyrics
ഉയരുകയായ് സംഘഗാന മംഗളഘോഷം ഉണരുകയായ് മലയാള മായികഘോഷം വീരകേരളം ജയിപ്പൂ ധീരകേരളം പഞ്ചവാദ്യമുഖരിതം ഹരിതവർണ്ണ ശോഭിതം കേരളം കേരളം ( ഉയരുകയായ്...) അമ്മ ദൈവമെന്നു ചൊല്ലും ധന്യകേരളം പെണ്മയിലെ ഉണ്മ കണ്ട വന്ദ്യകേരളം കളരികൾ തൻ സംസ്കാരം പകർന്ന കേരളം കരളുറപ്പിൻ കഥ ചരിത്രമായ കേരളം വീരകേരളം ജയിപ്പൂ ധീരകേരളം ( ഉയരുകയായ്...) വിദ്യ വിത്തമെന്നു കണ്ട നാടു കേരളം സദ്യ നൽകി വിശന്നിരിക്കുമമ്മ കേരളം സമതയെന്ന പാത കണ്ട പുണ്യകേരളം കഥകളിയാൽ ലോകം വെന്ന കാവ്യ കേരളം വീരകേരളം ജയിപ്പൂ ധീരകേരളം ( ഉയരുകയായ്...)
Song information
Music: രവീന്ദ്രൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്
Film/album: പൊന്നോണ തരംഗിണി 1 - ആൽബം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: പൊന്നോണ തരംഗിണി 1 - ആൽബം
- Composer: രവീന്ദ്രൻ
- Lyricist: ശ്രീകുമാരൻ തമ്പി