Malayalam lyrics
ഉദയം വാൽകണ്ണെഴുതി കമലദളം ചൂടി കളഹംസം പാൽകടലിൽ നീരാടീ മാമഴതിരുകാവിൽ നിറമാരിവിൽ കൊടിയേറ്റം ദേവദാരുവനങ്ങളിൽ മദനോത്സവനാളുകളായ് ഋതുവിലാസമായ് ശലഭഗീതലഹരിയായ് ഋതുവിലാസമായ് വനശലഭഗീതലഹരിയായ് സ്വരം മധുകണം ശ്രുതിലയമനുപമസുഖം ഹിമലതയായ് നീ തളിരണിയുന്നുവോ നിറപുത്തരിയൂണിനു പത്തുവെളുപ്പിനു പോരുമോ ഇളവെയിൽ കായുമോ ഹൃദയശാരികേ മധുരമിന്നുതികയുമോ ഹൃദയശാരികേ തിരുമധുരമിന്നുതികയുമോ സുഖം സുഖകരം പുതിയൊരു തപസ്സിനുവരം വനശിലയായ് നീ മിഴിതടയുന്നുവോ പദപദ്‌മപരാഗമണിഞ്ഞൊരഹല്യാ മോക്ഷമോ ഇനി ശുഭമാകുമോ
Song information
Music: ഔസേപ്പച്ചൻ
Lyricist: എസ് രമേശൻ നായർ
Singer: കെ ജെ യേശുദാസ്
Raaga: നാട്ടക്കുറിഞ്ഞി
Film/album: ഞങ്ങൾ സന്തുഷ്ടരാണ്
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഞങ്ങൾ സന്തുഷ്ടരാണ്
- Composer: ഔസേപ്പച്ചൻ
- Lyricist: എസ് രമേശൻ നായർ