Malayalam lyrics
ഉണരൂ ഉശിരോടെ ഒന്നുയരൂ ചിറകോടെ ഓ വരവായി പുതുസൂര്യൻ അങ്ങകലെ മലമേലെ മാറ്റേറും കൂട്ടിൽ ഇനി മാറ്റീടാം നമ്മേ കൂട്ടായി ചേരാം ചെമ്മേ പച്ചപ്പൂ ചൂടും സഹ്യന്റെ നാടേ സ്വപ്നങ്ങളുള്ളിൽ തരൂ ഒരേ രവം ഒരേ നിറം ഒരാകാശമൊന്നേ മനം ഇതേ വഴി വരൂ വരൂ ആ നാളേയ്ക്കായി നാമൊന്നായി ഇതാ ഇതാ സ്വാഗതം ഇതേ വേദി ഒന്നാകുവാൻ ... തിര തിര കനൽത്തിര ഒരാവേശമാവുന്നിതാ ഓ... തുള്ളിത്തുള്ളിച്ചേരും നമ്മൾ തണ്ണീറായ് മാറും മിന്നാമിന്നി കൂട്ടം പോലെ മണ്ണിൽ പാറീടും തമ്മിൽ തമ്മിൽ കാണാനായി കണ്ണാടിച്ചില്ലാകും വേനൽക്കൊമ്പത്തൂഞ്ഞാലാടി ലോകം ചുറ്റീടും ഓരോ വഴികളിൽ നേരിൻ നറുതിരിയായ് ഓ ജെമിനി ജെമിനി ഒരു താരംപോലിവൾ ജെമിനി ഓ മാറ്റേറും കൂട്ടിൽ ഇനി മാറ്റീടാം നമ്മേ കൂട്ടായി ചേരാം ചെമ്മേ പച്ചപ്പൂ ചൂടും സഹ്യന്റെ നാടേ സ്വപ്നങ്ങളുള്ളിൽ തരൂ ഒരേ രവം ഒരേ നിറം ഒരാകാശമൊന്നേ മനം ഇതേ വഴി വരൂ വരൂ ആ നാളേയ്ക്കായി നാമൊന്നായി ഇതാ ഇതാ സ്വാഗതം ഇതേ വേദി ഒന്നാകുവാൻ ... തിര തിര കനൽത്തിര ഒരാവേശമാവുന്നിതാ ഓ ..
Song information
Music: ഷാൻ റഹ്മാൻ
Lyricist: ബി കെ ഹരിനാരായണൻ
Singer: ഡോ ജിതിൻലാൽ വിജയ്ഷാൻ റഹ്മാൻ
Film/album: ജെമിനി
Explore this song
- Singer: ഡോ ജിതിൻലാൽ വിജയ്ഷാൻ റഹ്മാൻ
- Film / album: ജെമിനി
- Composer: ഷാൻ റഹ്മാൻ
- Lyricist: ബി കെ ഹരിനാരായണൻ