Malayalam lyrics

ഈറൻ മാറും ഓമൽ തളിരില മേലേ 

കാനനശലഭമുണർന്നെഴുന്നേൽക്കുന്നു 

ഈറൻ മാറും ഓമൽ തളിരില മേലേ 

കാനനശലഭമുണർന്നെഴുന്നേൽക്കുന്നു

ഋതു പരിലാളനമേൽക്കുന്നു ഞാനോ 

ഇതേതോ ഇതേതോ കിനാവോ 

ഈറൻ മാറും ഓമൽ തളിരില മേലേ 

കാനനശലഭമുണർന്നെഴുന്നേൽക്കുന്നു 

പേരിടാനായ് പൂക്കളാകെ നിരന്നപോൽ 

ആദ്യമായ് നിലാവുണരും പോലെ 

കാറ്റുമൂളും പാട്ടിലേതോ സ്വരങ്ങളെ 

മൂകമീ മുളംകുഴലറിവതുപോലെ 

വഴിയാത്രയിൽ ഒരു മാത്രയിൽ 

വെളിവാകയായ് സകലം 

കാടിന് ഗന്ധം വാരിച്ചൂടി മേലാകെ 

ഈറൻ മാറും ഓമൽ തളിരില മേലേ 

കാനനശലഭമുണർന്നെഴുന്നേൽക്കുന്നു

ഞാറ്റുവേല താമസിക്കും കുടീരമോ 

മാമലയ്ക്കു മേലെ കാണ്മൂ ദൂരേ 

ആദ്യമായി വന്നുദിക്കും നിലാവിനെ 

കൈകൾ നീട്ടി പാലകൾ തൊടുന്ന പോലെ 

ഒരു മൈനയായ് ഒരു പൊൻമയായ് 

ചിറകാർന്നുവോ ഹൃദയം 

കാടിൻ താളം കാലിൽ ചുറ്റി താലോലം 

ഈറൻ മാറും ഓമൽ തളിരില മേലേ 

കാനനശലഭമുണർന്നെഴുന്നേൽക്കുന്നു

ഋതു പരിലാളനമേൽക്കുന്നു ഞാനോ 

ഇതേതോ ഇതേതോ കിനാവോ 

ഈറൻ മാറും ഓമൽ തളിരില മേലേ 

കാനനശലഭമുണർന്നെഴുന്നേൽക്കുന്നു

Song information

Music: ബിജിബാൽ

Lyricist: റഫീക്ക് അഹമ്മദ്

Singer: ശ്രേയ ഘോഷൽ

Film/album: അങ്കിൾ

Explore this song