Malayalam lyrics

ഈ തെരുവിലെ പറവകൾ തലപുകഞ്ഞലയേ

എവിടെ ആകാശങ്ങൾ

അവരിന്നാളും മിണ്ടാതൊരു 

പനാമ രണ്ടായ് ചുണ്ടുമ്മേലൂതാനും

കണ്ടോരൊരു കെറ് പറഞ്ഞില്ലേ

ഓ ... ഓ ... ഓ ...

നേരം ... ഓ ... തേരായ് ... ഓ ...

ചുമ്മാതെൻ മുന്നേയോടുന്നേ ഓ ...

നീയോ ...ഓ ... ബ്യാഗായ് ഓ ... 

പണ്ടേയെൻ തോളേൽ ഏറുന്നേ ഓ ...

ക്യാരം തള്ളും പതിയനെ നേരം കൊല്ലും

കാപ്പികളായിരം ആറ്റിടും

നീ പോയതും രാവായതും

പകലേ പുണരാം ഇനിയും

ഓ ... ഓ ... ഓ ...

പാടാം ഓ ... ചേലായ് ഓ ...

ട്യൂണെന്തോ ചുണ്ടേലേറുന്നേ ഓ ...

തീരാം ഓ ... ലാവായ് ഓ ... 

ഇരുളെന്നെ പൊതിയാനായുന്നേ ഓ ...

ഓരം തുള്ളും തിരകള് താളം ചൊല്ലും

തീരങ്ങളായിരം നാം തൊടും

ഈ റേഡിയോ പാടുന്നൊരേ 

ഈണം ചോരും നമ്മിൽ

ഓ ... ഓ ... ഓ ...

ഈ തെരുവിലെ പറവകൾ തലപുകഞ്ഞലയേ

എവിടെ ആകാശങ്ങൾ

അവരിന്നാളും മിണ്ടാതൊരു 

പനാമ രണ്ടായ് ചുണ്ടുമ്മേലൂതാനും

കണ്ടോരൊരു കെറ് പറഞ്ഞില്ലേ

ഓ ... ഓ ... ഓ ...

Song information

Music: ബിജിബാൽ

Lyricist: സുഹൈൽ കോയ

Singer: വിനീത് ശ്രീനിവാസൻ

Film/album: അച്ഛനൊരു വാഴ വെച്ചു

Explore this song