Malayalam lyrics
ആ... ആ... ആ... ഇവിടെ നാം... നിലാവിൽ മുങ്ങിയ വഴികളിൽ... അലയവേ... കിനാവിലൊഴുകുമൊരരുവിയേ... അവയിലുതിർന്നിടുന്നിതാ... സ്‌മൃതിയുടെ വെൺപൂക്കൾ... കരളിലുണർന്നിടുന്നിതാ... ഒരു ശലഭം... ഏതേതോ... ഓർമ്മകൾ... നാമേതോ... തോണികൾ... ആ... ആ... തണലിന്നിതേവിധം... ഒരു കഥ ചൊല്ലീരുന്നു നാം... അനുരാഗലോലയായ് നീ... ചിരിയുടെ ഇതളുകൾ തന്നുവോ... അറിയാതെ വന്നു പൂമഴ... നീയെൻ കുടയായീ... നനയാതെ നിന്നതിങ്ങു നാം... പ്രണയമോ കനലുകളായ്... ഇവിടെ നാം... വഴികളിൽ... കനവിൽ ഒരേ മുഖം... ഇതുവരെ കണ്ടുരുകുന്നു ഞാൻ... ഉയിരോട് ചേരുവാനായ്... ഈ പകലിരവുകൾ തേടി ഞാൻ... അഭിലാഷമെന്റെ ഉള്ളിലേ.... നീലക്കടലായീ... ഒഴുകുന്നതെങ്ങിതെങ്ങു നാം... തിരകളിലൊരു പോലേ.... ഹേയ് ഹേയ് ഹേയ്... ഇവിടെ നാം... നിലാവിൽ മുങ്ങിയ വഴികളിൽ... ഇവിടെ നാം... അലയവേ... കിനാവിലൊഴുകുമൊരരുവിയേ... അവയിലുതിർന്നിടുന്നിതാ... സ്‌മൃതിയുടെ വെൺപൂക്കൾ... ഉണർന്നിടുന്നിതാ... ഒരു ശലഭം... ഒരു ശലഭം... ഒരു ശലഭം... ഏതേതോ... ഓർമ്മകൾ... ഒരു ശലഭം... ഒരു ശലഭം... നാമേതോ... തോണികൾ... ആ...
Song information
Music: സുമേഷ് പരമേശ്വരൻ
Lyricist: റഫീക്ക് അഹമ്മദ്
Singer: കെ എസ് ഹരിശങ്കർ ശ്രുതി ശശിധരൻ
Film/album: എന്നോട് പറ ഐ ലവ് യൂന്ന്
Explore this song
- Singer: കെ എസ് ഹരിശങ്കർ ശ്രുതി ശശിധരൻ
- Film / album: എന്നോട് പറ ഐ ലവ് യൂന്ന്
- Composer: സുമേഷ് പരമേശ്വരൻ
- Lyricist: റഫീക്ക് അഹമ്മദ്