Malayalam lyrics

ഇരവിൽ വിരിയും പൂ പോലെ

പകലിൽ കൊഴിയും ഇതൾ പോലെ

വെറുതെ .. ആഹാ..

ഇരവിൽ വിരിയും പൂ പോലെ

പകലിൽ കൊഴിയും ഇതൾ പോലെ

വെറുതെ അണയും മോഹങ്ങൾ എന്നരികേ...

തെളിയും മുൻപേ മായുന്നോ

അകലത്തേത്തോ നക്ഷത്രം

അലയുന്ന മുകിലിൻ തുണ്ടു ഞാൻ

ഇരവിൽ വിരിയും പൂ പോലെ

പകലിൽ കൊഴിയും ഇതൾ പോലെ

വെറുതെ അണയും മോഹങ്ങൾ എന്നരികേ...

മഴവീണരാവഴി തന്നിൽ

അലിയും കനവാ‍യ് ഞാൻ മാറി..

പുലരിക്കതിരിൻ വിരലാലെൻ

മുടിയിൽ തഴുകാൻ പകൽ വീണ്ടും

ഇനിയെന്തിനിന്നും വരുന്നൂ

ഇരവിൽ വിരിയും പൂ പോലെ

പകലിൽ കൊഴിയും ഇതൾ പോലെ

വെറുതെ .. ആഹാ..

ഇരവിൽ വിരിയും പൂ പോലെ

പകലിൽ കൊഴിയും ഇതൾ പോലെ

വെറുതെ അണയും മോഹങ്ങൾ അരികെ

Song video

Watch on YouTube

Song information

Music: ഔസേപ്പച്ചൻ

Lyricist: ഷിബു ചക്രവർത്തി

Singer: മംത മോഹൻദാസ്

Film/album: അരികെ

Explore this song