Malayalam lyrics

ഇന്നേതോ പുതുകാലം

തേടുന്നേ ഈ കണ്ണുകൾ

നാളേകൾ തിരയാതേ

നിൻ സ്വന്തം ഇന്നീ ദിനം

അതിരില്ലാതെ എങ്ങും അലയാൻ

തരികേണ്ടാരും സമ്മതം

ഇനിയീ മണ്ണിൽ യാത്ര തുടരാം

കളയാനില്ലാ നേരം

മേൽ ആകാശവും

ഈ ഭൂമിയും

പാടും സംഗീതം

Move Your Body

Go Let Loose, Dance n Party

നാം ആട്ടം തുടങ്ങിടവേ

പിന്നാലേ ലോകം ആടി

Move Your Body

ഈ groove- ഇൽ just go crazy

നീ മാറ്റം തുടങ്ങിടവേ

പിന്നാലേ എല്ലാം മാറി

താനേ നിൻ കഥ എഴുതാം

താൻ പോകും വഴി തിരയാം

തമ്മിൽ തമ്മിൽ നാളും രാവും താങ്ങായ് നിന്നീടാം

വീഴുമ്പോൾ സ്വയം ഉയരാം

ഇരുളത്തോ വെട്ടം തേടാം

ഉള്ളം കൊണ്ടേ ഉള്ളം കാണാം

എന്തും കൈമാറാം

പല ചങ്ങലകൾ പൊട്ടിമറയും

കനവിൻ വീര്യം കാത്തിടാം

ചില നോവുകളോ വന്നു നിറയെ

ചിരിയോടെല്ലാം നേരിടാം

മേൽ ആകാശവും ഈ ഭൂമിയും പാടും സംഗീതം

Move Your Body

Go Let Loose, Dance n Party

നാം ആട്ടം തുടങ്ങിടവേ

പിന്നാലേ ലോകം ആടി

Move Your Body

ഈ groove- ഇൽ just go crazy

നീ മാറ്റം തുടങ്ങിടവേ

പിന്നാലേ എല്ലാം മാറി....

Song information

Music: ഹിഷാം അബ്ദുൾ വഹാബ്

Lyricist: വിനായക് ശശികുമാർ

Singer: സിദ്ധാർത്ഥ് മേനോൻ

Film/album: മൈക്ക്

Explore this song