Malayalam lyrics

ഇന്നീ കടലിൻ നാവുകൾ തിരകൾ നിന്നപദാനം പാടുന്നു

ചരിത്രപുരുഷാ വീണ്ടും വരുമോ നിലച്ച ജീവിതസന്ധികളിൽ

മതാന്ധവിഹ്വലരണഭേരികളിൽ പിടഞ്ഞുനീറും തെരുവുകളിൽ

ഇന്നീ കടലിൻ നാവുകൾ തിരകൾ നിന്നപദാനം പാടുന്നു

നിന്നപദാനം പാടുന്നു...  നിന്നപദാനം പാടുന്നു...  നിന്നപദാനം പാടുന്നു...

വസന്തവായുവിൽ വിഷബീജങ്ങൾ വിതച്ചഭീകരരാവുകളിൽ

മനുഷ്യമാംസം കേറ്റിയ വണ്ടികൾ കുതിച്ചുപാഞ്ഞൊരു മലനാട്ടിൽ

കുതിച്ചുപാഞ്ഞൊരു മലനാട്ടിൽ

ഇന്നീ കടലിൻ നാവുകൾ തിരകൾ നിന്നപദാനം പാടുന്നു

നിന്നപദാനം പാടുന്നു...  നിന്നപദാനം പാടുന്നു...  നിന്നപദാനം പാടുന്നു... 

പാളിടാത്ത ചുവടൂന്നിയുണർന്നൊരു സ്നേഹസാന്ത്വന ധീരമനസ്സ്....

ക്രൂരനീതിവിധി കൂടാരത്തിൽ താണിടാതെ നിവർന്ന ശിരസ്സേ

അറിഞ്ഞുനിന്നെമുലപ്പാൽ തുള്ളിയിൽ പിറന്നനാടിൻ രുചിപോലെ

ഇന്നീ കടലിൻ നാവുകൾ തിരകൾ നിന്നപദാനം പാടുന്നു

നിന്നപദാനം പാടുന്നു...  നിന്നപദാനം പാടുന്നു...  നിന്നപദാനം പാടുന്നു..

Song video

Watch on YouTube

Song information

Music: രമേഷ് നാരായൺ

Lyricist: റഫീക്ക് അഹമ്മദ്

Singer: കെ ജെ യേശുദാസ്മഞ്ജരി

Film/album: വീരപുത്രൻ

Explore this song