Malayalam lyrics
ആലസ്യത്തിൽ നിന്നുമുണരുന്ന സ്വപ്നമേ ആയിരം ചിറകുള്ള ചിത്രമേ..(ആലസ്യത്തിൽ) നീയി പീലി കണ്ണുകൾ തുറക്കുമ്പോഴുള്ളിൽ നീലാരവിന്ദങ്ങൾ പൂക്കുന്നു എത്ര നീഹാര മുത്തുകൾ തെളിയുന്നു... ആലസ്യത്തിൽ നിന്നുമുണരുന്ന സ്വപ്നമേ ആയിരം ചിറകുള്ള ചിത്രമേ.... പതിനേഴു വാസന്ത പൗർണമികൾ നിനക്കണിയുവാൻ കസവുടയാട തന്നു പതിനേഴു വാസന്ത പൗർണമികൾ നിനക്കണിയുവാൻ കസവുടയാട തന്നു.. പ്രകൃതിയാചേലയ്ക്കു കനകത്തിൻ നിറമുള്ള പുളിയിലക്കരതുന്നി ചേർത്തു തന്നു നീയൊരു ഗന്ധർവ്വ സുന്ദരിയോ.... നീൾമിഴി പൂവുള്ള പൈങ്കിളിയോ... ആലസ്യത്തിൽ നിന്നുമുണരുന്ന സ്വപ്നമേ ആയിരം ചിറകുള്ള ചിത്രമേ... ഇളമാനിൻ കണ്ണിലെ മഷി പൊട്ടുകൾ നിനക്കെഴുതുവാൻ കരിമഷിക്കൂടുതന്നു ഇളമാനിൻ കണ്ണിലെ മഷി പൊട്ടുകൾ നിനക്കെഴുതുവാൻ കരിമഷിക്കൂടുതന്നു. ഹൃദയമാം പൂ മഷി നിൻ മിഴിയിണകളിൽ വാലിട്ടെഴുതിയൊതുക്കി തന്നു.. നീയൊരു പൊൻചിത്രശലഭമോ.. നിർമാല്യം തൊഴുന്ന ദേവതയോ.. ആലസ്യത്തിൽ നിന്നുമുണരുന്ന സ്വപ്നമേ ആയിരം ചിറകുള്ള ചിത്രമേ... നീയി പീലി കണ്ണുകൾ തുറക്കുമ്പോഴുള്ളിൽ.. നീലാരവിന്ദങ്ങൾ പൂക്കുന്നു എത്ര.. നീഹാര മുത്തുകൾ തെളിയുന്നു.. ആലസ്യത്തിൽ നിന്നുമുണരുന്ന സ്വപ്നമേ ആയിരം ചിറകുള്ള ചിത്രമേ......
Song information
Music: ആർ സോമശേഖരൻ
Lyricist: ഭരണിക്കാവ് ശിവകുമാർ
Singer: സതീഷ് കുമാർ
Film/album: ഋതുപൂർണ്ണിമ (ആൽബം )
Explore this song
- Singer: സതീഷ് കുമാർ
- Film / album: ഋതുപൂർണ്ണിമ (ആൽബം )
- Composer: ആർ സോമശേഖരൻ
- Lyricist: ഭരണിക്കാവ് ശിവകുമാർ