Malayalam lyrics

പുതുനിലാവ് മറഞ്ഞുപോയ്‌

പൂവടർന്നു കരിഞ്ഞുപോയ്‌

അരികിലില്ലെന്നാകിലും -ഞാൻ

കരളിലുണ്ടവളെപ്പോഴും...

വയൽ പുതയ്ക്കും കാറ്റിലും-എൻ

വിരഹതാപ മലിഞ്ഞു പോ..

മുകിലിനുള്ളിലൊളിയ്ക്കു -മധുപൻ

മിഴിയുതിർക്കും നീർമണി...

കദനമുരുകും നെഞ്ചിലെ, യൊരു

കവിത വിരിയുകയുള്ളു പോൽ

എഴുതിടാത്തൊരു നൂറു കവിതയി

ലെരിയുകയല്ലേ ഞാൻ സ്വയം...

Song information

Music: ആർ സോമശേഖരൻ

Lyricist: പി പ്രകാശ്

Singer: വിനോദ് നീലാംബരി

Film/album: തുരീയം

Explore this song