Malayalam lyrics
(M)മിഴികൾ മിഴികളിൽ അറിയാതെയലിയുന്ന നിമിഷം പരമരഹസ്യം... മിഴികൾ മിഴികളിൽ അറിയാതെയലിയുന്ന നിമിഷം പരമരഹസ്യം ചിറകടിച്ചുണരുന്നു ഹൃദയ കിളിക്കൂട്ടിൽ ഒരു പുള്ളി കുയിലിന്റെ ഈണം... (F)കുഹു.. കുഹു.... കുഹു... (F)മിഴികൾ മിഴികളിൽ അറിയാതെയലിയുന്ന നിമിഷം പരമരഹസ്യം രഹസ്യം പരമരഹസ്യം രഹസ്യം... ജനനവും മരണവും കൈകോർത്തു നീങ്ങുന്ന വഴിയിൽ നമുക്കാരു സ്വന്തം ജനനവും മരണവും കൈകോർത്തു നീങ്ങുന്ന വഴിയിൽ നമുക്കാരു സ്വന്തം വിധിയുടെ ചതുരംഗ പലകയാം ലോകത്തിൽ പുലരുമോ ശാശ്വത ബന്ധം പോയവരാരും മടങ്ങി വരില്ല സ്നേഹം നാം മറക്കില്ലാ.. (F)മിഴികൾ മിഴികളിൽ അറിയാതെയലിയുന്ന നിമിഷം പരമരഹസ്യം..രഹസ്യം പരമരഹസ്യം..രഹസ്യം.. (M)മരണത്തിനപ്പുറം ജീവിതമുണ്ടെന്ന കഥയിൽ പരസ്പരം നമ്മൾ പലതും പറയും പരിഭവിക്കും പക്ഷേ അതിനെന്തു തെളിവു നാം നൽകും വേർപിരിയില്ല പരേതാത്മാക്കൾ ഓർമ്മതൻ വാതിൽ തുറക്കും ഓർമ്മതൻ വാതിൽ തുറക്കും.. (M)മിഴികൾ മിഴികളിൽ അറിയാതെയലിയുന്ന നിമിഷം പരമരഹസ്യം മിഴികൾ മിഴികളിൽ അറിയാതെയലിയുന്ന നിമിഷം പരമരഹസ്യം.. ചിറകടിച്ചുണരുന്നു ഹൃദയ കിളിക്കൂട്ടിൽ ഒരു പുള്ളി കുയിലിന്റെ ഈണം... (F)കുഹു.. കുഹു.... കുഹു... (F)മിഴികൾ മിഴികളിൽ അറിയാതെയലിയുന്ന നിമിഷം പരമരഹസ്യം രഹസ്യം.. പരമരഹസ്യം.രഹസ്യം.
Song information
Music: ആർ സോമശേഖരൻ
Lyricist: എസ് രമേശൻ നായർ
Singer: വിജേഷ് ഗോപാൽസംഗീത ശ്രീകാന്ത്
Film/album: ക്ഷണം
Explore this song
- Singer: വിജേഷ് ഗോപാൽസംഗീത ശ്രീകാന്ത്
- Film / album: ക്ഷണം
- Composer: ആർ സോമശേഖരൻ
- Lyricist: എസ് രമേശൻ നായർ