Malayalam lyrics
ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി അമ്പോറ്റിക്കണ്ണന്റെ മുൻപിൽ അമ്മ കുമ്പിട്ടുകിട്ടിയ പുണ്യം ചോടൊന്ന് വെയ്ക്കുമ്പോൾ അമ്മയ്ക്ക് നെഞ്ചിൽ കുളിരാം കുരുന്നാകുമുണ്ണി ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി കൊഞ്ചുന്ന കിങ്ങിണി കെട്ടിത്തരാമമ്മ മോതിരമിട്ടു തരാം നാക്കത്തു തേനുംവയമ്പും തേച്ചമ്മ മാറോട് ചേർത്തുറക്കാം കൈയ് വളരുന്നതും കാൽ വളരുന്നതും കണ്ടോണ്ടമ്മയിരിക്കാം ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി അമ്പോറ്റിക്കണ്ണന്റെ മുൻപിൽ അമ്മ കുമ്പിട്ടുകിട്ടിയ പുണ്യം വീടോളം നീ തെളിഞ്ഞുണരുണ്ണീ നാടോളം നീ വളര് മണ്ണോളം നീ ക്ഷമിക്കാൻ പഠിക്കുണ്ണീ അമ്മയോളം നീ സഹിക്ക് സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക് കാലത്തിന്നറ്റത്ത് പോകാൻ ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി അമ്പോറ്റിക്കണ്ണന്റെ മുൻപിൽ അമ്മ കുമ്പിട്ടുകിട്ടിയ പുണ്യം ചോടൊന്ന് വെയ്ക്കുമ്പോൾ അമ്മയ്ക്ക് നെഞ്ചിൽ കുളിരാം കുരുന്നാകുമുണ്ണി ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി
Song video
Song information
Music: കൈതപ്രം
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Film/album: ശാന്തം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ശാന്തം
- Composer: കൈതപ്രം
- Lyricist: കൈതപ്രം