Malayalam lyrics

ആരാദ്യം തൂകി പുഞ്ചിരി..

ആലസ്യം മേലാകെ പൂ ചൂടി

ഇരുവരുമൊരേ പുലരൊളിയുടെ

ഇതളുകളിലെ പരാഗമായ്

ദൂരെ.. ഏതോ പൂവനികകളിൽ

ആരാദ്യം തൂകി പുഞ്ചിരി..

ആലസ്യം മേലാകെ പൂ ചൂടി

നീല മുകിലല കൂടി

ഈ വാനിലാകെ മൂടി..

ആദ്യ മഴയുടെ വരവായ്

ആ നീല രാവൊളിയേന്തി ഞാനും

കനവോലും കടവേറി

തീരത്തൊരു വാകതണലായ്  നീ

മാനത്തൊരു താരത്തിരി കാണാറായ്

ഞാനാ കൺപീലി തിരയുകയായ്

ആരാദ്യം തൂകി പുഞ്ചിരി

കാട്ടുപൂങ്കുയിലായി..

ആ മൗനം ആകെ മാറി

ആറ്റു നീലലയായീ....

ആ പാത നീളെയോടി

ഞാനും പ്രിയ കാലൊച്ചകൾ തേടി

ചാരത്തവൻ കോലക്കുയിലായി

മാറത്തൊരു നോവിൻ തിരി തന്നേ പോയ്

ഞാനാ പൊൻ നാളമണിയുകയായ്

ആരാദ്യം തൂകി പുഞ്ചിരി.

ആലസ്യം മേലാകെ പൂ ചൂടി

ഇരുവരുമൊരേ പുലരൊളിയുടെ

ഇതളുകളിലെ പരാഗമായ്

ദൂരെ.. ഏതോ പൂവനികകളിൽ

ആരാദ്യം തൂകി പുഞ്ചിരി...

ആലസ്യം മേലാകെ പൂ ചൂടി

Song information

Music: ബിജിബാൽ

Lyricist: റഫീക്ക് അഹമ്മദ്

Singer: വിഷ്ണു കുറുപ്പ്ശിൽപ രാജു

Film/album: മാച്ച്‌ ബോക്സ്

Explore this song