Malayalam lyrics

ആരാണാരാ ആരാരാ
അക്കാണും അന്തിച്ചോപ്പിൽ മുങ്ങിപ്പോകും മൂത്തോനാരാ
ഓ ഓ ഓവോ ..ആരാണാരാ ആരാരാ
ആയമ്പോലാകാശത്തിൽ മങ്ങിപ്പൊങ്ങും കുഞ്ഞോനാരാ
ഓ ഓ ഓവോ .ചുവപ്പുമായി പോയതോ
ചുമ്മാതൊന്നു കൊള്ളിച്ചു കാർന്നോരേ
വെളുപ്പുമായീ വന്നതോ
പമ്മിപമ്മിയേറുന്നൊരിളയോരേ

ആരാണാരാ ആരാരാ
അക്കാണും അന്തിച്ചോപ്പിൽ  മുങ്ങിപ്പോകും മൂത്തോനാരാ
ഓ ഓ ഓവോ ..ആരാണാരാ ആരാരാ
ആയമ്പോലാകാശത്തിൽ മങ്ങിപ്പൊങ്ങും കുഞ്ഞോനാരാ
ഓ ഓ ഓവോ ..

ഒരു മനമായി ഉയരാം
പുതുവാനം മെല്ലെ കനവുകളിൽ തെളിയില്ലേ
അറിവുകളേ അറിയാൻ അരനേരം പോലും
ചിലവിടുവാൻ പറയല്ലേ
തൊട്ടാൽ നിൽക്കും വിട്ടാൽ മണ്ടും കാലം
നമ്മൾക്കടിമയല്ലേ
ഇരുൾക്കരേ മാഞ്ഞതോ
നാളേയ്ക്കായൊരുങ്ങേണ്ട പൊൻ സൂര്യൻ

ആരാണാരാ ആരാരാ
അക്കാണും അന്തിച്ചോപ്പിൽ മുങ്ങിപ്പോകും മൂത്തോനാരാ
ഓ ഓ ഓവോ ..

പഴമൊഴികൾ നിറയും പരിഹാസ പാട്ടിൽ
പടകളികൾ പതിനാറ്
പലവഴിയേ ഒഴുകും ചുടുഭ്രാന്തൻ കാറ്റിൽ
ഉദയമതോ പടിഞ്ഞാറ്
മൊത്തം വെള്ളം ചുറ്റും മൂടും ലോകം 
മത്തിൽ മറിയുകില്ലേ
മനസ്സിലാകെ പൂത്തതോ
മട്ടിക്കള്ളുമോന്തുന്ന വിൺചന്ദ്രൻ

ആരാണാരാ ആരാ ആരാരാ
അക്കാണും അന്തിച്ചോപ്പിൽ മുങ്ങിപ്പോകും മൂത്തോനാരാ
ആരാണാരാ ആരാരാ
ആയമ്പോലാകാശത്തിൽ മങ്ങിപ്പൊങ്ങും കുഞ്ഞോനാരാ
ഓ ഓ ഓവോ ..
ചുവപ്പുമായി പോയതോ
ചുമ്മാതൊന്നുകൊള്ളിച്ചു കാർന്നോരേ
വെളുപ്പുമായീ വന്നതോ
പമ്മിപ്പമ്മിയേറുന്നൊരിളയോരേ

Song video

Watch on YouTube

Song information

Music: ബിജിബാൽ

Lyricist: ജോഫി തരകൻ

Singer: നജിം അർഷാദ്വിനോദ് മേനോൻ

Film/album: പകിട

Explore this song