Malayalam lyrics

ആരാണു ഞാ‍ൻ നിന്നെക്കെന്നു നീ ചോദിച്ചു

ആരല്ല ഞാനെന്നൊരുത്തരം തന്നു

നുള്ളി നീ  തുള്ളിത്തുളുമ്പി നിന്നുള്ളിൽ

ഉത്സവരാത്രിയെഴുന്നെള്ളി നിന്നു 

ആരാണു നീയെനിക്കെന്നു ഞാൻ ചോദിച്ചു

ആരല്ല നീയെന്നൊരുത്തരം തന്നു  

കാറ്റിൻ കുയിൽ പാട്ട് കേട്ടു തന്നെ

കാ‍വിലൂടീണത്തിലോടി ഞാനെത്തി

പിന്നിൽ പകൽ വന്നു കണ്ണൂപൊത്തി

പിന്നെ കൺ‌തുറന്നപ്പോൾ നിശാഗന്ധി പൂത്തു   ( ആരാണു .. )

ചിറകുകൾ നീർത്തിപ്പറക്കുന്ന കാഴ്ച്ചകൾ

ആയിരമാളുകൾ ആരവം ചുറ്റിലും

കേൾക്കുന്നതേയില്ല കണ്ടുതീരും വരെ

കത്തുന്ന കനവിന്റെ പൊൻ‌കുട മാറ്റം

ആരാണു നീയെനിക്കെന്നു നീ ചോദീച്ചു

ആരല്ല ഞാനെന്നരുത്തരം തന്നു

നുള്ളി നീ തുള്ളിത്തുളുമ്പി നിന്നുള്ളിൽ

ഉത്സവരാത്രിയെഴുന്നെള്ളി നിന്നു

Song video

Watch on YouTube

Song information

Music: ഔസേപ്പച്ചൻ

Lyricist: ഡോ മധു വാസുദേവൻ

Singer: ശ്വേത മോഹൻസുദീപ് കുമാർ

Film/album: തിരുവമ്പാടി തമ്പാൻ

Explore this song