Malayalam lyrics
ആടിമുകിലേ നീ വന്നു വിരഹിയാം ഏതോ യക്ഷനെത്തേടിയിന്നും കുടകപ്പാലകൾ പൂവിടുമീ വഴി അവനിന്നും വിവശനായ് നില്പൂ പ്രാണസഖിയെങ്ങെന്നറിയാതെ ദൂതുമായ് പോകേണ്ടും വഴി ചൊല്ലിക്കൊടുക്കുവാനറിയാതെ (ആടിമുകിലേ...) ഏക താരകമേതോ വിരഹി തൻ കവിളിലെ ശോകബിന്ദു പോൽ ദൂരെ തിളങ്ങി നിൽക്കേ മയങ്ങി നിൽക്കേ അതു കണ്ടു നെടുവീർപ്പിട്ടവൾ കാത്തിരിക്കും അളകാപുരിയെങ്ങോ (ആടിമുകിലേ...) മീട്ടുവാൻ മറന്നോരാ മടിയിലെ വിപഞ്ചിക പാട്ടു മറന്നാരോമൽ ശാരികയായ് സ്മരണകൾ തൻ ജപമണിമാല തഴുകി കാത്തിരിപ്പതെങ്ങോ അവൾ കാത്തിരിപ്പതെങ്ങോ (ആടിമുകിലേ...) ------------------------------------------------------------------------
Song information
Music: എം ജി രാധാകൃഷ്ണൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Film/album: മേഘസംഗീതം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: മേഘസംഗീതം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ഒ എൻ വി കുറുപ്പ്