Malayalam lyrics

അല്ലികളില്‍ അഴകലയോ

ചില്ലകളില്‍ കുളിരലയോ

നിന്‍ മൊഴിയില്‍ മദന മധുവര്‍ഷമോ

സായം സന്ധ്യ തന്നു നിന്‍റെ പൊന്നാടകള്‍

മേഘപ്പൂക്കള്‍ തുന്നും നിന്‍റെ പൂവാടകള്‍

രതിസ്വരമേറ്റു പാടിടും പുഴയോ

പുഴയുടെ പാട്ടുമൂളിടും പൂവോ

പൂവിനു കാറ്റു നല്‍കിടും മണമോ നിന്‍ നാണം

(അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോ

നിന്‍ മൊഴിയില്‍ മദന മധു വര്‍ഷമോ)

ഗന്ധമാദനത്തിന്‍ ചോട്ടില്‍ സൌഗന്ധികങ്ങളില്‍

നിന്‍ മനസ്സിന്‍ പരിമളം നിറയുന്നുവോ

മഞ്ജു മന്ദഹാസം തീര്‍ക്കും വൈഡ്യൂര്യ മോതിരം

എന്‍ വിരലില്‍ പൌര്‍ണമികള്‍ അണിയിച്ചുവോ

അഞ്ജനമെഴുതിയ നിന്‍ മിഴിയോ

ആലില ഞൊറിയിതളോ

കന്ജുകമുലയും തമ്പുരുവോ

കള്ള നുണക്കുഴിയോ

താരമ്പന്‍ ശ്രുതിചേര്‍ക്കും

താരുണ്യം തിരനോക്കും

നാണം പാടുന്നു

അല്ലികളില്‍ അഴകലയോ

ചില്ലകളില്‍ കുളിരലയോ

നിന്‍ മിഴിതന്‍ മദന ശരവര്‍ഷമോ

ചില്ലുജാലകങ്ങള്‍ മെല്ലെ തുറക്കുന്നുവോ മുന്നില്‍

ചെല്ലമണി താഴ്വരകള്‍ ചിരിക്കുന്നുവോ

അന്തരേന്ദ്രിയങ്ങള്‍ ചൂഴും അനുഭൂതികള്‍ക്കുള്ളില്‍

ഭംഗുരമാം കാമനകള്‍ തുടിക്കുന്നുവോ

നിന്‍പദനൂപുരമുലയുന്നു ശിഞ്ചിതമുതിരുന്നു

ചഞ്ചല പദഗതിയുണരുന്നുതരളിതമാകുന്നു

സ്വപ്‌നങ്ങള്‍  ശ്രുതി ചേര്‍ക്കും സ്വര്‍ഗ്ഗങ്ങള്‍ തിരനോക്കും

മൌനം പാടുന്നു           

(അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോ

നിന്‍ മൊഴിയില്‍ മദന മധു വര്‍ഷമോ)

                                                   

ഈറന്‍ സന്ധ്യ മൂളി നിന്‍റെ പൊന്‍ചിന്തുകള്‍

മേഘതേരിലേറി എന്റെ വെണ്തുമ്പികള്‍

രതിസ്വരമേറ്റു പാടിടും പുഴയോ

പുഴയുടെ പാട്ടുമൂളിടും പൂവോ

പൂവിനു കാറ്റു നല്‍കിടും മണമോ നിന്‍ നാണം

 (അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോ

നിന്‍ മൊഴിയില്‍ മദന മധു വര്‍ഷമോ)

Song video

Watch on YouTube

Song information

Music: എം ജി രാധാകൃഷ്ണൻ

Lyricist: എം ഡി രാജേന്ദ്രൻ

Singer: എം ജി ശ്രീകുമാർസുജാത മോഹൻ

Raaga: ഹിന്ദോളം

Film/album: പ്രജ

Explore this song