Malayalam lyrics
അരവണപ്പായസം ഉണ്ണുമ്പൊഴെന്നും അടിയന്റെ ഓർമ്മയിൽ ഒരു പേര് നേരിനും നേരാമെൻ ഉണ്ണികുമാരന്റെ ആരാമമമവിടുത്തെ ഊര്, ആ ഊരിന്റെ പേരല്ലോ ചെറിയനാട് പടനിലത്തണയുന്ന പാദങ്ങളൊഴുകുന്നു പശ്ചിമവീഥിയിലൂടെ ആ വഴിതീരുമ്പോൾ മിഴികളിൽ തെളിയുന്നു മുക്തിതൻ പടിതൊട്ടു മുന്നേ ആ പടിയിൽ നിന്നും ഈ പരബ്രഹ്മത്തിൻ നേർവഴികാണുന്നു, പിന്നെ ഈശ്വരനെന്നൊരാ ശാശ്വതസത്യത്തിൻ സന്നിധി ചേരുന്നു മനസ്സിൻ മറനീക്കി മനുഷ്യനായ് മാറുമ്പോൾ അറിയുന്നു നാം സ്നേഹം സ്നേഹമായീടുമാ ബാലസുബ്രഹ്മണ്യ സേവയല്ലോ സൗഭാഗ്യം ആവഴിപോകുന്ന കുളിർകാറ്റുപോലും ആധിക്കൊരൗഷധമല്ലോ ആരൂപമൊരുനോക്കു കാണാതെ ജീവിത സാഫല്യം കൈവരുമോ
Song information
Music: ജി നിശീകാന്ത്
Lyricist: ജി നിശീകാന്ത്
Singer: എസ് നവീൻ
Film/album: ദേവപാദം
Explore this song
- Singer: എസ് നവീൻ
- Film / album: ദേവപാദം
- Composer: ജി നിശീകാന്ത്
- Lyricist: ജി നിശീകാന്ത്