Malayalam lyrics
ആ ..ആ..ഉം ... അരികിൽ നിന്നരികിൽ നിന്നകലാതെയിരിക്കാം മിഴി രണ്ടും നനയുമ്പോൾ തുണയായിരിക്കാം (2) ഒരുമിച്ചൊരു അനുരാഗ പുഴയായിനി ഒഴുകാം ഒരുമിച്ചാ മാനത്തെ മുകിലായി തീരാം... ഒരുമിച്ചാ മാനത്തെ മുകിലായി തീരാം... തത്തര തരതത്തര ...തരതത്തര .തരതത്തര .താര തത്തര തരതത്തര താരത്തര താര (2) കവിളിണയിൽ കളിയായെൻ കൈ തൊട്ടതിനാലെ അഴകുള്ളൊരു ആമ്പൽ പൂ വിരിയുന്നത് പോലെ (2) വിരിനെറ്റിയിൽ മണിമുത്തം തൊടുവിച്ചതിനാലെ ചെറു ചുണ്ടിൽ നറു പുഞ്ചിരി വിടരുന്നത് പോലെ ചെറു ചുണ്ടിൽ നറു പുഞ്ചിരി വിടരുന്നത് പോലെ അരികിൽ നിന്നരികിൽ നിന്നകലാതെയിരിക്കാം മിഴി രണ്ടും നനയുമ്പോൾ തുണയായിരിക്കാം (2)
Song video
Song information
Music: പ്രശാന്ത് പിള്ള
Lyricist: ശബരീഷ് വർമ്മ
Singer: പി ജയചന്ദ്രൻ
Raaga: ആനന്ദഭൈരവി
Film/album: റോക്ക്സ്റ്റാർ
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: റോക്ക്സ്റ്റാർ
- Composer: പ്രശാന്ത് പിള്ള
- Lyricist: ശബരീഷ് വർമ്മ