Malayalam lyrics
അമ്മപ്പുതപ്പേ.... മൂടാനിനി രാവായിരമുണ്ട് (2) വിരലതിൽ തിരുമ്മി ഞാൻ വഴുതി വീഴും മടി മേലെ ചെറുതണൽ കുളിരു നീ ചുടുവെയിൽ കനലു ഞാൻ ചെറുതണൽ കുളിരു നീ ചുടുവെയിൽ കനലു ഞാൻ (കോറസ്സിനൊപ്പം) ആ...ആ... ആ....ആ...ആ... (കോറസ്സ്) പിന്നാലെ ആരോ ഉണ്ടായിരുന്നേ ഊഞ്ഞാൽ കാലം മുതൽ അതു നീയായിരുന്നേ നേരായിരുന്നേ നൂറാളിനൊരാളു നീ.. കുരുന്നു നാവോ പൊഴി പറഞ്ഞേ അതിനെ നീയോ ശരി പറഞ്ഞേ ചിരി നോവുകൾ സമാസമം നിറയും മിഴിയാകെ (കോറസ്സ്) അമ്മപ്പുതപ്പേ.... മൂടാനിനി രാവായിരമുണ്ട് വിരലതിൽ തിരുമ്മി ഞാൻ വഴുതി വീഴും മടി മേലെ ചെറുതണൽ കുളിരു നീ ചുടുവെയിൽ കനലു ഞാൻ (കോറസ്സ്) ചെറുതണൽ കുളിരു നീ ചുടുവെയിൽ കനലു ഞാൻ - 2 (കോറസ്സിനൊപ്പം) ചിരി നോവുകൾ സമാസമം സുഖ ആധികൾ സമാസമം ചെറുതണൽ കുളിരു നീ ചുടുവെയിൽ കനലു ഞാൻ - 2 (കോറസ്സിനൊപ്പം)
Song information
Music: വിഷ്ണു വിജയ്
Lyricist: സുഹൈൽ കോയ
Singer: വിനീത് ശ്രീനിവാസൻവിഷ്ണു വിജയ്
Film/album: അതിരടി
Explore this song
- Singer: വിനീത് ശ്രീനിവാസൻവിഷ്ണു വിജയ്
- Film / album: അതിരടി
- Composer: വിഷ്ണു വിജയ്
- Lyricist: സുഹൈൽ കോയ