Malayalam lyrics
കണ്ണും പൂട്ടി നിന്നേം നോക്കി ആ വഴി പോയാലീ വഴി പോയാൽ നേരാണ് പെണ്ണേ ... കണ്ണും പൂട്ടി നിന്നേം നോക്കി ആ വഴി പോയാലീ വഴി പോയാൽ നേരാണ് പെണ്ണേ ... ദിക്ക് നോക്കാൻ നിക്കേണ്ട വെട്ടം കാട്ടാൻ തീ വേണ്ട കാലേക്കൊള്ളും മുള്ളെല്ലാം നുള്ളാൻ നേരം പോക്കേണ്ട താണ്ടാനുണ്ടേ കാന്താരം കൊണ്ടോവണ്ട ഭണ്ഡാരം മണ്ടേലുണ്ടേ ധിക്കാരം കൊണ്ടേത്തരാം കൽഹാരം കണ്ണും പൂട്ടി നിന്നേം നോക്കി ആ വഴി പോയാലീ വഴി പോയാൽ നേരാണ് പെണ്ണേ ... കണ്ണും പൂട്ടി നിന്നേം നോക്കി ആ വഴി പോയാലീ വഴി പോയാൽ നേരാണ് പെണ്ണേ ... നിൻ താരുണ്യക്കാർക്കൂന്തൽ ലാവണ്യമേറ്റുന്നോ- രാരണ്യലങ്കാരം കൊണ്ടോരാം ആ നെഞ്ചിൻ കൂട്ടിലെ മിന്നാമിന്നിക്കണ്ണാളേ നിന്റെ തേട്ടം കേട്ടാലേ നിക്കാതുള്ളം കൊണ്ടോളും അടുത്തോൾ ചെന്നതാ എടുക്കാൻ പോന്നതാ കൊടുക്കാൻ വന്നതാ മുടക്കാൻ ആരെടാ കറുത്തോൻ മല്ലനാ അടുത്തോൻ ലോലനാ എടഞ്ഞാൽ കൊമ്പനാ ഉടഞ്ഞാൽ നൻപനാ മനോരാജ്യമാകേ മഴത്താരയേകാൻ മരാളേ കോളേ കൂടേ കണ്ണും പൂട്ടി നിന്നേം നോക്കി ആ വഴി പോയാലീ വഴി പോയാൽ നേരാണ് പെണ്ണേ ... കണ്ണും പൂട്ടി നിന്നേം നോക്കി ആ വഴി പോയാലീ വഴി പോയാൽ നേരാണ് പെണ്ണേ ... കരാളാന്ധകാരത്തിൽ നാഗങ്ങൾ കാക്കുന്ന കാടിൻ കകന്ദം ഞാൻ കൊണ്ടോരാം ആ നോട്ടം കണ്ടോളാൻ തക്കം നോട്ടം നട്ടോളേ നിന്റെ വീടിൻ വാതുക്കൽ പക്കം നിന്നോ വന്നോളും മരുത്തിൻ പുത്രനാ കരുത്തിൽ കൂറ്റനാ രണിക്കാൻ മുന്നിലാ രമിക്കാൻ പിന്നിലാ ഒടുക്കൻ നേരിടാൻ തുടിക്കും ധീരനാ ജയിക്കും വീരനാ മരിക്കും നേരിനായ് മഹാനാട്ടുറാണീ മധുവല്ലിവാണീ മാലിനീ നാരീ മീളാം നിന്നെ കണ്ണും പൂട്ടി നിന്നേം നോക്കി ആ വഴി പോയാലീ വഴി പോയാൽ നേരാണ് പെണ്ണേ ... കണ്ണും പൂട്ടി നിന്നേം നോക്കി ആ വഴി പോയാലീ വഴി പോയാൽ നേരാണ് പെണ്ണേ ...
Song information
Music: വിഷ്ണു വിജയ്
Lyricist: മു.രി
Singer: ഹരിചരൺ ശേഷാദ്രി
Film/album: ഭീമന്റെ വഴി
Explore this song
- Singer: ഹരിചരൺ ശേഷാദ്രി
- Film / album: ഭീമന്റെ വഴി
- Composer: വിഷ്ണു വിജയ്
- Lyricist: മു.രി