Malayalam lyrics

അനുരാഗം സാഗരോപമം
തിരകൾ സ്വപ്നതരംഗ മേളനം
പ്രിയ ദേവീ മമ ഹൃത്തടങ്ങളിൽ
തുടരാവൂ തവ നിത്യനർത്തനം

നീൾ നീലമിഴിയിമ മെല്ലെ ചിമ്മി
ഞാൻ മോഹനദികളിലെങ്ങോ നീന്തി
തെന്നിത്തെന്നി ഒഴുകീ
എന്നും നിന്നിൽ ഒരു തോണിയായി
വരവായി  വരവായി ആദ്യാനുരാഗം
വേനലിൽ മാരിപോൽ പൂക്കളിൽ മഞ്ഞുപോൽ
തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായി
ചിറകണിയുന്നൊരു താളമായി  ഓളമായി (2)

ഹൃദയം നിറയെ വഴിയും നിനവിൻ
നിലാ പാലാഴി നീ
ഓ അവളാം കടലിൽ കലരാൻ ഉഴറും
വെറും പാഴ്ച്ചോല ഞാൻ
ഓരോരോ നേരം നീ പോകുമ്പോഴും
ഓരത്തായ്‌ നിൽക്കുന്നു ഞാൻ
ഏതേതോ ഭാവം നീ ചൂടുമ്പോഴും
ആകെ പൂക്കുന്നു ഞാൻ
തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായി
ചിറകണിയുന്നൊരു താളമായ് ഓളമായി (2)

തളിരിൽ മലരിൽ കുളിരാ പൊഴിയും
നിശാ നീഹാരമായി
ഓഹോ ഹോ അവളാം പനിനീർ മലരിൽ വീഴും
വെറും നീർത്തുള്ളി ഞാൻ
ഓർമ്മയ്ക്കായി എന്നുള്ളിൽ തന്നാലും നീ
വർണ്ണങ്ങൾ ചാലിക്കും പൂത്താലം
എന്നെന്നും വാടാതെ നിന്നാലും നീ
കാണാ പൂച്ചില്ലയിൽ
തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായി
ചിറകണിയുന്നൊരു താളമായി ഓളമായി (2)

Song information

Music: രതീഷ് വേഗ

Lyricist: റഫീക്ക് അഹമ്മദ്

Singer: സൂരജ് സന്തോഷ്

Film/album: റബേക്ക ഉതുപ്പ് കിഴക്കേമല

Explore this song