Malayalam lyrics

അഞ്ഞാഴിത്തണ്ണിക്ക് 
അങ്കെയുമിങ്കെയുമെങ്കെയുമുണ്ടേ
അരനാഴി ചെളിമണ്ണ്
അത്തരി ഇത്തിരി കൊച്ചരി മണ്‍‌തരി
കരിക്കാടിക്കണ്ടത്തില്‍ വരമ്പത്ത് നടനടയേ
പമ്പയിലെ പനിനീരില്‍ മുങ്ങാംകുഴി തുടികുളിയേ
നേരേ ചെല്ലുമ്പം മണ്ണിന് വേരുണ്ടേ...
(അഞ്ഞാഴി...)
കാടാറുമാസക്കാര്‍ക്കൊരു കൂടുണ്ടോ
ഇത് നാടാണോ കാടാണോ വേഗം വാ
മുള്ളപ്പോ മുള്ളപ്പോ തള്ളാട്‌രേ - കൊഞ്ചം 
നിന്നുപോ നിന്നുപോ നാനും വാരേന്‍
മേടെപ്പോ പശി താങ്കലേ...
അങ്കെപ്പോണാ ഏതാവത് സാപ്പിടാമയ്യാ
(അഞ്ഞാഴി...)
കാലത്തും ദൂരം വരെയും പോണുണ്ടേ
പിന്നെ ചെന്നേടം വീണേടം വിഷ്ണുലോകം
വരണുണ്ടേ വരണുണ്ടേ ലാടന്മാര് - മച്ചാ
വരണുണ്ടേ തോളത്തെ പൊക്കണത്തില്‍
വിരിയില്‍ വാ അങ്കെ വരിയില്‍ വാ
എന്ത വ്യാഥിയാനാലെന്ന മരുന്ത് തന്തിടുവാ
(അഞ്ഞാഴി...)

Song video

Watch on YouTube

Song information

Music: രവീന്ദ്രൻ

Lyricist: കാവാലം നാരായണപ്പണിക്കർ

Singer: കെ ജെ യേശുദാസ്ജാനമ്മ ഡേവിഡ്കോറസ്

Film/album: ആയിരപ്പറ

Explore this song