Malayalam lyrics
അംഗുലീ സ്പർശം വിമോഹനം ആദ്യന്തം ആകാശദീപ്തം മനോമുകുരം ദളം .. നിർന്നിമേഷം മമ സ്വപ്നതീരം ഭവൽ ചരിയേ മേങ്ങും. സൗഗന്ധികം..സുന്ദരം അംഗുലീ സ്പർശം വിമോഹനം കവിളിൽ കലരും മൂവന്തി ചോപ്പുമായ് കദനങ്ങളിൽ നിലാ ചന്തം പൊഴിച്ചു ഞാൻ കർണ്ണികാരം പൂത്ത ദിക്കിൽ .. കാതരയായി ഞാൻ തളിർത്തതും പൂത്തതും നിന്നെ കുറിച്ചൊന്നു പാടാൻ ഒന്നു പാടാൻ .. ഈ അംഗുലീ സ്പർശം വിമോഹനം വാസന്ത ഹാസം തുളുമ്പുന്ന വീഥിയിൽ മർമ്മരം പോലും മലരും നിശീഥത്തിൽ അർത്ഥ നിമീലിതയായി ഞാൻ നിന്നതും നീൾമിഴി പീലികൾ സ്വപ്നാനഭമായതും നിന്നാത്മ ഹർഷത്തിൽ പൂവിടരാൻ ... പൂവിടരാൻ ... ഈ ...അംഗുലീ സ്പർശം വിമോഹനം
Song information
Music: എം ജയചന്ദ്രൻ
Lyricist: വിനോദ് മങ്കര
Singer: ബോംബെ ജയശ്രീ
Raaga: ഭൈരവി
Film/album: കാംബോജി
Explore this song
- Singer: ബോംബെ ജയശ്രീ
- Film / album: കാംബോജി
- Composer: എം ജയചന്ദ്രൻ
- Lyricist: വിനോദ് മങ്കര