Malayalam lyrics
യമുനാനദിയുടെ തീരങ്ങളിൽ ഏകാന്തതയുടെ തീരങ്ങളിൽ യദുകുലബാലകൻ മുരളിയുമൂതി ഈ നിലാവിൽ അണയുമോ യമുനാനദിയുടെ തീരങ്ങളിൽ കൈവള കിലുങ്ങി അരമണി നാദം കേട്ടു കാൽചിലമ്പിൻ നടനമോടെ (2) ഇന്നെൻ മനസ്സിൻ വൃന്ദാവനത്തിൽ ആനന്ദനൃത്തമാടാൻ നീ വരൂ വരൂ വരൂ യമുനാനദിയുടെ തീരങ്ങളിൽ പൂങ്കുയിൽ പാടും കനവിന്റെ ഗീതം കേട്ടു നാമറിയാതെ പുളകമണിഞ്ഞു (2) അന്നെൻ കരളിൽ പുലരി ദളമായ് സാനന്ദസൗഗന്ധം നീ തരു തരു തരു (യമുനാനദിയുടെ...)
Song video
Song details
Music: രവീന്ദ്രൻ
Raaga: ശുദ്ധസാവേരി
Film/album: ചക്കരക്കുടം
- Singer: സുജാത മോഹൻ
- Film / album: ചക്കരക്കുടം
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി