Malayalam lyrics
വഴിയോരത്തൊരു ചെറുചിരി... ഒരു ചെറു ചിരി... ഒരു ചെറുചിരി... നറുപൂ ചിരിതന്‍ പൂത്തിരി പൂത്തിരി... പൂത്തിരി... വഴിയോരത്തൊരു ചെറുചിരി നറുപൂ ചിരിതന്‍ പൂത്തിരി... തെളിവെയില്‍ മുത്തും നിലകളില്‍ കളിയാടുന്നൊരു കളിചിരി... ആരുമറിയാതെ കാട്ടിലെങ്ങോ പേരറിയാ പൂ വിരിയും... ആരുമറിയാതെ കാട്ടിലെങ്ങോ പേരറിയാ പൂ വിരിയും.... പൂമണം പൂശിയ പുല്ലാങ്കുഴലില്‍ ഈണം മൂളും കുളിര് കാറ്റില്‍ പാറും ഞാനൊരു ശലഭമായ്... ഈ വഴിയോരത്തൊരു ചെറുചിരി... നറുപൂ ചിരിതന്‍ പൂത്തിരി... തെളിവെയില്‍ മുത്തും നിലകളില്‍ കളിയാടുന്നൊരു കളിചിരി... താളമറിയാതെ കരളിലൂറും രാഗമേതോ ആരറിവൂ... താളമറിയാതെ കരളിലൂറും രാഗമേതോ ആരറിവൂ... കണ്ണിനൊരുത്സവമേളയൊരുക്കും പൊന്നിന് കനവുകള്‍ ഉണരും... പാടും ഞാനൊരു പൂങ്കുയിലായ്.... വഴിയോരത്തൊരു ചെറുചിരി... ഒരു ചെറു ചിരി... ഒരു ചെറുചിരി... നറുപൂ ചിരിതന്‍ പൂത്തിരി പൂത്തിരി... പൂത്തിരി... വഴിയോരത്തൊരു ചെറുചിരി നറുപൂ ചിരിതന്‍ പൂത്തിരി... തെളിവെയില്‍ മുത്തും നിലകളില്‍ കളിയാടുന്നൊരു കളിചിരി...
Song video
Song details
Music: എം ജയചന്ദ്രൻ
Film/album: അന്തിപ്പൊൻ വെട്ടം
- Singer: ജാസി ഗിഫ്റ്റ്സുദീപ് കുമാർ
- Film / album: അന്തിപ്പൊൻ വെട്ടം
- Composer: എം ജയചന്ദ്രൻ
- Lyricist: ഡോ എസ് പി രമേശ്