Malayalam lyrics

വെണ്ണിലാവു പോലെ മിന്നി നിന്നു നീ
കണ്ണിലായിരം കിനാക്കൾ തന്നു നീ
നിന്നെ നോക്കി നിന്ന നേരമത്രയും
ഉള്ളിലമ്പു കൊണ്ട പോലെ നിന്നു ഞാൻ
വെണ്ണിലാവു പോലെ മിന്നി നിന്നു നീ
കണ്ണിലായിരം കിനാക്കൾ തന്നു നീ
നിന്നെ നോക്കി നിന്ന നേരമത്രയും
ഉള്ളിലമ്പു കൊണ്ട പോലെ നിന്നു ഞാൻ
ഇരവിലും പകലിലും നിൻ മുഖം
എൻറെ ഉള്ളിലായി വന്നിതാ
പതിവിലും മധുരമായ് നിൻ സ്വരം
എൻറെ കാതിലായ് കേട്ടു ഞാൻ
നീ വരുന്ന വഴിയിൽ കാത്തുനിന്നു ഞാൻ
നിൻറെ വാക്കിനായി കാത്തിരുന്നു ഞാൻ
ആരും കണ്ടിടാതെ എന്നിലായി നീ
മെല്ലെ എൻറെതെന്ന് കാതിലോതുമോ
മറയുന്നെങ്ങോ ഒന്നും പിന്നിലോട്ടു നോക്കാതൊരാൾ
നിറയുന്നിന്നും നിൻറെ ഉള്ളു കണ്ട് നൊന്തു പോയതായ്
മറയുന്നെങ്ങോ ഒന്നും പിന്നിലോട്ടു നോക്കാതൊരാൾ
നിറയുന്നിന്നും നിൻറെ ഉള്ളു കണ്ട് നൊന്തു പോയതായ്
മേഘമായിരുന്നു നീ സൂര്യനായി വന്നു ഞാൻ
ഞാനടുത്തു വന്ന നേരം എങ്ങു ദൂരെ മാഞ്ഞുവോ
മേഘമായിരുന്നു നീ സൂര്യനായി വന്നു ഞാൻ
ഞാനടുത്തു വന്ന നേരം എങ്ങു ദൂരെ മാഞ്ഞുവോ
കണ്മണീ ... ചൊല്ലു നീ ...
കണ്മണീ ... ചൊല്ലു നീയെൻ കണ്മണീ
വെണ്ണിലാവു പോലെ മിന്നി നിന്നു നീ
കണ്ണിലായിരം കിനാക്കൾ തന്നു നീ
നിന്നെ നോക്കി നിന്ന നേരമത്രയും
ഉള്ളിലമ്പു കൊണ്ട പോലെ നിന്നു ഞാൻ
ഇരവിലും പകലിലും നിൻ മുഖം
എൻറെ ഉള്ളിലായി വന്നിതാ
പതിവിലും മധുരമായ് നിൻ സ്വരം
എൻറെ കാതിലായ് കേട്ടു ഞാൻ
നീ വരുന്ന വഴിയിൽ കാത്തുനിന്നു ഞാൻ
നിൻറെ വാക്കിനായി കാത്തിരുന്നു ഞാൻ
ആരും കണ്ടിടാതെ എന്നിലായി നീ
മെല്ലെ എൻറെതെന്ന് കാതിലോതുമോ

Song details

Music: നിഖിൽ അനിൽകുമാർ

Film/album: കൂടൽ