Malayalam lyrics
വെള്ളിക്കിണ്ണം തുള്ളും വിണ്ണില്‍ രതിപദമെഴുതുമീ താരകം വെണ്ണക്കല്ലും മിന്നും മണ്ണില്‍ മദനുര ചിതറുമീ സാഗരം ഇലകളില്‍ ഹിമകണം ഇഴുകി വീഴുമാരോമാലാളിന്നു- രസലയ സുഖകര പരിണയം (വെള്ളിക്കിണ്ണം.....) ഇല്ലില്ലം കാറ്റില്‍ മുല്ലപ്പൂപ്പെണ്ണും നാണത്തില്‍ മുങ്ങും നേരമായ് ചങ്ങാതിക്കാറ്റിൽ ഈറന്‍ മറന്നീ മാടപ്പിറാവും മൌനമായ് മഴനിലാവില്‍ വീണലിയുന്നീ മനസ്സിലെ കുങ്കുമം ഇന്നോളമില്ലാത്തൊരനുഭവം (വെള്ളിക്കിണ്ണം....) വെള്ളിപ്പൂക്കാലം ഉള്ളിന്റെയുള്ളില്‍ തുള്ളിത്തിളങ്ങും രാവിതില്‍ കാണാത്ത ദൂരം പോയിടും മോഹം കാണുന്നു സ്വര്‍ഗം ജീവനില്‍ ഒരു കിനാവിന്‍ പൂമണിമൊട്ടില്‍ പതിയുമീ ചുംബനം കാമന്റെയമ്പേൽക്കുമീയധരം (വെള്ളിക്കിണ്ണം.....)
Song information
വര്‍ഷം: 1999
സംഗീതം: ബേണി ഇഗ്നേഷ്യസ്
ഗാനരചന: ചിറ്റൂർ ഗോപി
ഗായകര്‍: കെ എസ് ചിത്ര
അഭിനേതാക്കള്‍: വിജയകുമാർ
വിശദവിവരങ്ങള്‍: Added Thu Aug 16 18:12:12 2007
Album: സ്വസ്ഥം ഗൃഹഭരണം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: സ്വസ്ഥം ഗൃഹഭരണം
- Composer: ബേണി ഇഗ്നേഷ്യസ്
- Lyricist: ചിറ്റൂർ ഗോപി