Malayalam lyrics
തെയ്യരെ തെയ്യ തെയ്യരെ തെയ്യരെ തെയ്യരെ തെയ്യ (4) വാനില്‍ മുകിലല പോല്‍ തിരപാടും അലകടല്‍ പോല്‍ (വാനില്‍ ) പുളകമോടേ വളരുമീ സൗഹൃദം ഹൃദയമാകേ നിറയമീ സൗരഭം (വാനില്‍ ) തെയ്യാരേ തെയ്യരെ തെയ്യ തെയ്യരെ തെയ്യ (2) തെയ്യാരേ തെയ്യരെ തെയ്യ (2) തെയ്യാരേ തെയ്യാരേ തെയ്യാരേ തെയ്യരെ തെയ്യ ചൂടും പനിനീര്‍ പൂവേ പൂവില്‍ തുള്ളും തേനേ പടരൂ ഒഴുകൂ എന്‍ മനസ്സില്‍ ഉഷസ്സായി ഉണരും പൊന്‍സരസ്സില്‍ കവിതേ കവിതേ കലികേ കാമിനിയേ (വാനില്‍ ) വാനില്‍ മുകിലല പോല്‍ തിരപാടും അലകടല്‍ പോല്‍ തേടും മഴവില്‍ക്കൊടിയേ മോഹം കൊള്ളും കിളിയേ അണയൂ അമരൂ എന്‍ മനസ്സില്‍ നിനക്കായി പണിയും പഞ്ജരത്തില്‍ മലരേ മലരേ മധുവേ മാധവമേ വാനില്‍ മുകിലല പോല്‍ തിരപാടും അലകടല്‍ പോല്‍ (വാനില്‍ ) പുളകമോടേ വളരുമീ സൗഹൃദം ഹൃദയമാകേ നിറയമീ സൗരഭം വാനില്‍ മുകിലല പോല്‍ തിരപാടും അലകടല്‍ പോല്‍ വാനില്‍ മുകിലല പോല്‍ തിരപാടും അലകടല്‍ പോല്‍
Song information
വര്‍ഷം: 1984
സംഗീതം: ഗംഗൈ അമരന്‍
ഗാനരചന: പൂവച്ചല്‍ ഖാദര്‍
ഗായകര്‍: കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, വാണി ജയറാം, കോറസ്
അഭിനേതാക്കള്‍: പ്രേം നസീര്‍, മധു, എം ജി സോമന്‍, സുമലത
വിശദവിവരങ്ങള്‍: പി വി ശ്രീകുമാർ
വിഡിയോ: ഗാനസ്നേഹി
Album: അലകടലിനക്കരെ
Explore this song
- Singer: കെ ജെ യേശുദാസ്
- Singer: പി ജയചന്ദ്രൻ
- Singer: വാണി ജയറാം
- Singer: കോറസ്
- Film / album: അലകടലിനക്കരെ
- Composer: ഗംഗൈ അമരന്‍
- Lyricist: പൂവച്ചല്‍ ഖാദര്‍