Malayalam lyrics
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും വഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയും ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍ (ഉന്നം മറന്നു..) പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ കൂവുകയില്ലെങ്കില്‍ എതു വഴിയേ പുലരിവരും ഉശിരേറിയാല്‍ പുലി പുല്ലെടാ ഉശിരില്ലെന്നതു നേരെടാ എലി തുമ്മിയാല്‍ മല വീഴുമോ എരിതീയില്‍ ചിരി വേവുമോ കലഹം കൂടുമുലകം മേടു പലതും കാട്ടിയിതിലെ പായുമൊരു പുഴയുടെ തിരയിലെ നുരയുടെ തരിയിവര് (ഉന്നം മറന്നു..) ചെറുകുഴിയാനകളും മദമിളകും കനവുകളില്‍ കനലിലരിക്കരുതേ ഇനി വെറുതേ ചിതലുകളേ ഞാഞ്ഞൂലിനും ശീല്‍ക്കാരമോ ഞാനെന്നഹംഭാവമോ മാറാലയും ചെമ്പല്ലിയും മേല്‍ക്കൂര താങ്ങുന്നുവോ പ്രകൃതീ നിന്റെ വികൃതീ എന്തു തകൃതീ എന്തൊരറുതീ ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി (ഉന്നം മറന്നു..) -----------------------------------------------------------------------------------------
Song video
Song details
Music: അലക്സ് പോൾഎസ് ബാലകൃഷ്ണൻ
Raaga: സിന്ധുഭൈരവി
Film/album: 2 ഹരിഹർ നഗർ
- Singer: ജാസി ഗിഫ്റ്റ്അൻവർ സാദത്ത്
- Film / album: 2 ഹരിഹർ നഗർ
- Composer: അലക്സ് പോൾഎസ് ബാലകൃഷ്ണൻ
- Lyricist: ബിച്ചു തിരുമല