Malayalam lyrics
തങ്കത്തേരിതാ നിറക്കൂട്ടു വാരിതൂകുവാൻ മണ്ണിൽ നിന്നിതാ സുഗന്ധങ്ങൾ വില്ലിൽ തൂകുവാൻ സങ്കല്പങ്ങൾ സ്വർണ്ണത്തേരിൽ തങ്കക്കാറ്റായ് പോരും നേരം മിഴികളിലിതലിടും ഇതാ രമ്യ രൂപം (തങ്കത്തേരിതാ..) ഈ നിശാമേളം പോലെ ഈ നിലാരാഗം പോലെ ഇരു കൈയ്യാലൊന്നു പുൽകാൻ വന്നു ഞങ്ങൾ ഒരു മഞ്ചൽ തോളിലേറ്റാൻ നിന്നു ഞങ്ങൾ ഇന്നല്ലെ ഈ യാമം വെള്ളിപ്പന്തലിട്ടതും പൂ വിരിച്ചതും ഹേയ് (തങ്കത്തേരിതാ..) ആയിരം കാതം ദൂരെ മാമല മേടിൻ ചാരെ ഒരു പുത്തൻ പാട്ടിലേറി പോകണം നാം നിറതിങ്കൾ ഗോപുരങ്ങൾ കാണണം നാം ഇന്നല്ലെ ആഘോഷം മുന്നിൽ താളമാർന്നതും താരണിഞ്ഞതും ഹേയ്] (തങ്കത്തേരിതാ..)
Song video
Song details
Music: എം ജി രാധാകൃഷ്ണൻ
Film/album: തക്ഷശില
- Singer: കെ എസ് ചിത്രമനോ
- Film / album: തക്ഷശില
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: കെ ജയകുമാർ