Malayalam lyrics
തിരകളെതിരെ വന്നാലും കഴിയുകയില്ല യാത്ര ശിലകളെതിരെ നിന്നാലും അടയുകില്ല പാത ഉലകമെതിരെ നിന്നാലും ഉയിരുപൊലിയുമെന്നാലും നാൾതോറുമേറുന്നു ഉള്ളിലാകെ ആവേശം ആവേശം.. കാതങ്ങൾ ദൂരം നീളും സഞ്ചാരം തല ചായ്‌ക്കാനില്ലാ നേരം മിഴികെട്ടും രാവിൽ തിരിവെട്ടം നീട്ടാൻ കൂട്ടുണ്ട് ആശാനാളം അതിരുകൾ തേടുന്നൊരു വഴിയാത്രിയിതൊരുനാൾ പുതുകതിരുകൾ ചിന്തും തുടുപുലർവേളയിലെത്തും വരെ വഴികളിൽ കനലാടിയ വിധിയോടിനി അലയാടണമടവുകൾ പിഴയാതിവിടെ.. ആവേശം.. ആവേശം.. തിരകളെതിരെ വന്നാലും കഴിയുകയില്ല യാത്ര ശിലകളെതിരെ നിന്നാലും അടയുകില്ല പാത ഉലകമെതിരെ നിന്നാലും ഉയിരുപൊലിയുമെന്നാലും നാൾതോറുമേറുന്നു ഉള്ളിലാകെ ആവേശം ആവേശം..
Song details
Music: ആനന്ദ് മധുസൂദനൻ
Film/album: ഞാൻ മേരിക്കുട്ടി
- Singer: വിനീത് ശ്രീനിവാസൻ
- Film / album: ഞാൻ മേരിക്കുട്ടി
- Composer: ആനന്ദ് മധുസൂദനൻ
- Lyricist: സന്തോഷ് വർമ്മ