Malayalam lyrics

തങ്കവര്‍ണ്ണപ്പട്ടുടുത്ത റങ്കുകാരിപ്പെണ്ണിവളൊരു

മംഗലപ്പുതുമാരന്റെ പങ്കുകാരിയല്ലോ

സുന്ദരിമാര്‍ മണിമൌലി പെണ്‍കൊടിയാളിന്നൊരു

സുന്ദരന്റെ മണവാട്ടി പൈങ്കിളിയാണല്ലോ

ഇന്നെന്തെ കണ്ണിനകത്തൊരു കിനാവിന്‍ വെട്ടം?

ഇന്നെന്തെ മുഖത്തൊരു പുഞ്ചിരിത്തോട്ടം?

മൊഞ്ചുകാരി ഇന്നുനിന്‍ മനസ്സിന്റെ മുറ്റത്തുണ്ടൊരു

പഞ്ചവര്‍ണ്ണപ്പൊന്മയിലിന്‍ ഇളകിയാട്ടം

മുല്ലമലര്‍ മുടിത്തൈലം മുടിയില്‍ തേച്ചു ഹോയ്

നല്ലനീല കണ്മുനയില്‍ സുറുമതേച്ചൂ

പത്തരമാറ്റുള്ള പൊന്നിന്‍ മുത്തുമണി മാലയിട്ടിന്നെത്തുമല്ലോ

പുതുപ്പെണ്ണു മണിയറയില്‍

ഇന്നുരാത്രി പൊന്നുരാത്രി ഒന്നാം രാത്രി

സുന്ദരിപ്പെണ്ണേ നിന്റെ കല്യാണ രാത്രി

പുതുക്കപ്പെണ്ണുങ്ങള്‍ നിന്നെ കളിയാക്കും

പുന്നാരപ്പുതുമാരന്‍ ഇന്നു ഇക്കിളിയാക്കും

Song information

വര്‍ഷം: 1977

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: പി ഭാസ്കരന്‍

ഗായകര്‍: എല്‍ ആര്‍ ഈശ്വരി, കോറസ്

വര്‍ഗ്ഗീകരണം: വിവാഹഗാനങ്ങള്‍

അഭിനേതാക്കള്‍: ഉണ്ണിമേരി

വിശദവിവരങ്ങള്‍: വാമദേവൻ

വിഡിയോ: ഗാനസ്നേഹി

Album: യത്തീം

Explore this song