Malayalam lyrics
തങ്കമനസ്സിന്‍ പീലിക്കടവിലെ താമരപ്പെണ്‍പൂവേ നിന്റെ കിനാവിന്‍ രാജകുമാരനൊ- രാവണിത്തേരുണ്ടോ ചന്ദന മേടുണ്ടോ കൊട്ടാരക്കെട്ടുണ്ടോ കാണാ ചെപ്പുണ്ടോ വേളിപ്പൊന്നുണ്ടോ തീരാ പൊന്‍ കനവില്‍ മായാജാലമുണ്ടോ (തങ്കമനസ്സിന്‍ ) എന്തിനു നീ ഈ സൂര്യനെ നോക്കി പുഞ്ചിരി തൂകി പൂവേ എന്തിനു നീ ഈ മാനം നോക്കി കുങ്കുമം തൂവി സന്ധ്യേ ഇരുളകലുമ്പോള്‍ പൊരുളറിയുമ്പോള്‍ എന്തിനു നീ ഇന്നിതുവഴി വന്നു പൊന്നണിഞ്ഞു വന്ന പൊന്‍ മലരേ ...ഓ ... (തങ്കമനസ്സിന്‍ ) അക്കരെക്കാവില്‍ ഇക്കരെക്കാവില്‍ ഇത്തിരി സ്വപ്നം പൂത്തോ ഇത്തിരി സ്വപ്നം പൂത്തോ സ്നേഹക്കൊതുമ്പില്‍ തൊട്ടു തുഴഞ്ഞു വന്നോ ദേവകുമാരന്‍ നാമറിയാതെ മനമറിയാതെ നാടറിയാതെ വീടറിയാതെ പൂവണിഞ്ഞതേതു തേന്‍ പുലരി ...ഓ ... (തങ്കമനസ്സിന്‍ )
Song information
വര്‍ഷം: 2001
സംഗീതം: മോഹന്‍ സിതാര
ഗാനരചന: കൈതപ്രം
ഗായകര്‍: കെ ജെ യേശുദാസ്, രാധിക തിലക്
അഭിനേതാക്കള്‍: സുരേഷ് ഗോപി, മുകേഷ്, ദേവയാനി
വിശദവിവരങ്ങള്‍: Latha Nair (Malayalam Lyrics)
വിഡിയോ: അനൂപ് അടൂർ
Album: സുന്ദരപുരുഷന്‍
Additional song details
വിശദവിവരങ്ങള്‍: കെ വി നായര്‍
വിഡിയോ: സിദ്ധാർത്ഥ് രമേഷ്
Explore this song
- Singer: കെ ജെ യേശുദാസ്
- Singer: രാധിക തിലക്
- Film / album: സുന്ദരപുരുഷന്‍
- Composer: മോഹന്‍ സിതാര
- Lyricist: കൈതപ്രം