Malayalam lyrics
തേങ്ങുന്നെന്നുള്ളം അറിയാതെ തേങ്ങുന്നു തേങ്ങലിന്‍ കൂട്ടായ് കണ്ണീരു മാത്രം കൂട്ടായ് കണ്ണീരു മാത്രം (തേങ്ങു..) ആത്മാവിന്‍ വേദന കാണാന്‍ നീ എവിടെ കാണാത്ത ദൂരം പറന്നകന്നില്ലേ നിന്നെ കുറിച്ചുള്ള ഓര്‍മ്മകളെന്നും അറിയാതെ അറിയാതെ കണ്ണുനീര്‍ പറയും (തേങ്ങുന്നെന്നുള്ളം..) എന്തിനു വെറുതെ ആശകള്‍ തന്നു നീ ഓടി ഒളിച്ചു ദൂരെ (എന്തിനു) നീ നല്‍കിയ ചുംബന പുഷ്പങ്ങള്‍ ഞാന്‍ എവിടെ ഒളിപ്പിയ്ക്കും ആമ്പല്‍ കുളത്തിലെ ആമ്പല്‍ പറിയ്ക്കാന്‍ ആര്യാടന്‍ പാടത്ത് ഓടി നടക്കാൻ ഇനി നീ (തേങ്ങുന്നെൻ) കണ്ടാല്‍ കൊതിപ്പിയ്ക്കും കള്ളച്ചിരി എന്നും എന്നുള്ളില്‍ ഊറുന്നു (കണ്ടാല്‍) മറക്കാനും മായ്ക്കാനും കഴിയാത്ത ഓര്‍മ്മകള്‍ എന്തിനു നീ തന്നു വേലിയ്ക്കരികെ പൂക്കള്‍ പറിക്കാനും പാടുന്ന കുയിലിനോടേറ്റൊന്നു പാടാനും ഇനി നീ (തേങ്ങുന്നു)
Song video
Song details
Music: തേജ് മെർവിൻ
Film/album: പ്രണയം - ആൽബം
- Singer: എസ് പി ബാലസുബ്രമണ്യം
- Film / album: പ്രണയം - ആൽബം
- Composer: തേജ് മെർവിൻ
- Lyricist: മൻസൂർ അഹമ്മദ്