Malayalam lyrics
സാർത്ഥകമാകുന്നു ഈ ജന്മം സാർത്ഥകമാകുന്നു ..Oh God! അറിയാതെ നീ എൻ ജീവനിൽ നിത്യമുറിവേകി വിളയാടവേ അഴലേകിയെന്റെ അകതാരിലെ കനലാക്കി നീ നിൽക്കവേ അറിയാതെ നീ എൻ ജീവനിൽ നിത്യമുറിവേകി വിളയാടവേ ഞാനെന്റെ വഴി കണ്ടെത്തുന്നു അതിൽ മൗനം തുണയാകുന്നു ഈ നാടകം ആടിച്ചു നീ എന്നെ കണ്ണീരിൽ നീരാട്ടുന്നു മരണത്തിൻ കരങ്ങളിൽ അലിയുവാൻ അണയവേ നിന്റെ പാരിൽ നീ തന്ന നാളിനു നന്ദി ചൊല്ലി ഞാൻ നിൽക്കുന്നു പൂവിൻ മൊട്ടുകൾ നുള്ളിടുന്ന നിൻ കരുണയെ ഞാൻ വാഴ്ത്തുന്നു അറിയാതെ നീ എൻ ജീവനിൽ നിത്യമുറിവേകി വിളയാടവേ നിത്യ ധന്യതയിൽ നിറഞ്ഞ കാന്തികളിൽ ശുഭമംഗല്യം അവൾക്കായ് നേരട്ടേ പുതിയ പൂക്കളിലെ വർണ്ണരാജികളിൽ സുഖദാമ്പത്യം കൊണ്ട് പുലരട്ടേ എന്റെ നിനക്കിനിയേ ഞാനിവിടെയെവിടെ എന്റെ ഹൃദയസ്വരങ്ങൾ കോർത്തെടുത്തു നിൽക്കേ എന്നേ മെല്ലേ വാരിപ്പുണരാൻ ഏതോ ശാന്തി ജീവൻ അരുളാൻ വാ....
Song video
Song details
Music: വിജയ് ആനന്ദ്
Film/album: സമർപ്പണം - ഡബ്ബിംഗ്
- Singer: എസ് പി ബാലസുബ്രമണ്യം
- Film / album: സമർപ്പണം - ഡബ്ബിംഗ്
- Composer: വിജയ് ആനന്ദ്
- Lyricist: പൂവച്ചൽ ഖാദർ