Malayalam lyrics
സ്വതന്ത്രഭൂമിയില്‍ ഭരണരഥങ്ങളില്‍ കുതിക്കും അധിപതിമാരേ.... ഓ...ഓ...ഓ.... സ്വതന്ത്രഭൂമിയില്‍ ഭരണരഥങ്ങളില്‍ കുതിക്കും അധിപതിമാരേ.... വെളുപ്പു പൂശിയ മണിമാളികയില്‍ വസിക്കും അധികാരികളേ.... ഓ...ഓ...ഓ.... വിശപ്പറിഞ്ഞവരാണോ വെയിലിന്‍ വിയര്‍പ്പണിഞ്ഞവരാണോ..... നീലാകാശക്കുടയുടെ താഴെ തെരുവിലുറങ്ങീട്ടുണ്ടോ... നിങ്ങള്‍ തെരുവിലുറങ്ങീട്ടുണ്ടോ... ഓ...ഓ...ഓ.... സമത്വസുന്ദര സ്വതന്ത്രഗാഥകള്‍ വിടര്‍ന്ന ഭാരതവര്‍ഷത്തില്‍ അനന്ത കോടികള്‍ അടിമത്തത്തിന്‍ നുകത്തിലിന്നും പിടയുന്നു.... ഒരുപിടി വറ്റിനു നഗര പഥങ്ങളില്‍ പരവശരായ് കൈ നീട്ടുന്നു..... സ്വതന്ത്രഭൂമിയില്‍ ഭരണരഥങ്ങളില്‍ കുതിക്കും അധിപതിമാരേ.... എവിടെ മഹാരഥര്‍ പൂര്‍വ്വികര്‍ കണ്ടൊരു മധുരമനോഹര സ്വപ്നങ്ങള്‍.... എവിടെ മതങ്ങള്‍...വേദാന്തങ്ങള്‍.... വരച്ച സ്വര്‍ഗ്ഗകവാടങ്ങള്‍... വഴിയോരങ്ങളില്‍ ഓടയില്‍ പുളയും പുഴുവോ മാനവജന്മങ്ങള്‍.... ഓ...ഓ...ഓ.... നിവര്‍ന്നു നിന്ദിത പീഡിത വര്‍ഗ്ഗം വിടർത്തുമിനിയൊരു സൂര്യമുഖം... ഗഗനതലങ്ങളില്‍ പുതിയ വസന്തം ഇടിമിന്നല്‍ പടവാളെറിയും കൊടിയൊരനീതികള്‍ പേറുകയില്ലിനി നിസ്വരുണർന്നെഴുന്നേൽക്കുന്നൂ...
Song information
വർഷം: 2012
സംഗീതം: രതീഷ് വേഗ
ഗാനരചന: റഫീഖ് അഹമ്മദ്
ഗായകർ: കെ ജെ യേശുദാസ്
വരികൾ: കല്യാണി
Album: തെരുവുനക്ഷത്രങ്ങൾ
Explore this song
- Film / album: തെരുവുനക്ഷത്രങ്ങൾ
- Composer: രതീഷ് വേഗ
- Lyricist: റഫീഖ് അഹമ്മദ്