Malayalam lyrics
സ്നേഹിക്കാൻ ഒരു മനസ്സു തരാമൊ ഓമൽ കുളിരല്ലോ നീ സ്നേഹിക്കാൻ ഒരു മനസ്സു തരാമൊ തൂവൽ കിളിയല്ലോ നീ വെണ്ണിലാ തംബുരു മീട്ടാം ഒരു പുന്നാര പാട്ടും പാടാം(2) അമ്പിളി പെണ്ണിനൊരുമ്മ കൊടുക്കാൻ ആമ്പൽ പെണ്ണിനു മോഹം [സ്നേഹിക്കാൻ...] എന്തിനിന്നൊരു പനിനീർ പൂവെൻ നെഞ്ചിനുള്ളിൽ വിരിഞ്ഞു ഓമനിക്കും പുതുമഴയതിനെ പ്രേമമെന്നു പറഞ്ഞു എന്നൂടെ വാർമുടി അഴകിൽ ചൂടാൻ മുല്ലപ്പൂവുകൾ പോരാ കണ്ണിൽ കന്നിൽ നോക്കിയിരിക്കാൻ കാലം തികയുന്നില്ല പുഞ്ചിരി മുത്തു കിലുങ്ങണ ചെപ്പിനു കുങ്കുമ തിലകം പോരേ ( സ്നേഹിക്കാൻ...) നിന്നെ ഞാനൊരു തുളസി കതിരായ് മഞ്ഞു നീരിൽ കഴുകാം കണ്ണുറങ്ങാൻ പൂവിതൾ മെയ്യിൽ പൊൻ കിനാവായ് ഉഴിയും ഇക്കിളി മൊട്ടുകൾ നുള്ളിയെടുത്തത് രാക്കിളിയറിയില്ലല്ലൊ പവിഴ ചുണ്ടിൽ പതയും പുഞ്ചിരി പാൽക്കുടമറിയില്ലല്ലോ പഞ്ചമിരാവിനു നിന്നെപോലെ പ്രായം പതിനേഴല്ലോ (സ്നേഹിക്കാൻ..)
Song details
Music: രവീന്ദ്രൻ
Film/album: കളഭം
- Singer: കെ ജെ യേശുദാസ്രഞ്ജിനി ഹരി
- Film / album: കളഭം
- Composer: രവീന്ദ്രൻ
- Lyricist: എസ് രമേശൻ നായർ