Malayalam lyrics
സിന്ദൂരപ്പൂ മനസ്സിൽ ശലഭങ്ങളോ കിളികളോ ആയിരം മാരിവില്ലോ ഓ..ഓ..ശിങ്കാര തേൻ കിനാവിൽ നിറക്കുടിലോ നിഴലിലോ എൻ മനം ഞാൻ മറന്നോ ഓ..ഓ.. (സിന്ദൂര...) മനസ്സിന്റെ മൗനവാതിൽ അറിയാതെ നീ തുറന്നോ ഹംസതൂവൽ ശയ്യയിൽ മോഹം മലർ ചൊരിഞ്ഞോ നാണം മിഴികളിൽ മയിലാട്ടമായ് ആഹാ.ആ.... (സിന്ദൂര...) അനുരാഗവർണ്ണജാലം മിഴി കൊണ്ടു നീ വിരിഞ്ഞു തൂലികാഗ്ര രേഖകൾ താനേ അഴകണിഞ്ഞു ധന്യം അതിലൊരു പുനർജ്ജനനം ഹേ ഹേ (സിന്ദൂര...)
Song details
Music: ഔസേപ്പച്ചൻ
Raaga: ദർബാരികാനഡഗൗരിമനോഹരി
Film/album: ഗമനം
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: ഗമനം
- Composer: ഔസേപ്പച്ചൻ
- Lyricist: ബിച്ചു തിരുമല