Malayalam lyrics

ശരറാന്തൽ വെളിച്ചത്തിൽ
ശയനമുറിയില്‍ ഞാന്‍
ശാകുന്തളം വായിച്ചിരുന്നു...
ശാലീനയായ തപോവനകന്യയായ്
ശാരദേ നീ വന്നു നിന്നു, മനസ്സില്‍
ശാരദേ നീ വന്നു നിന്നു...
(ശരറാന്തല്‍)
അനസൂയ അറിഞ്ഞില്ല, പ്രിയംവദ കണ്ടില്ല
ആശ്രമമൃഗം പോലും അറിഞ്ഞില്ല...
അക്ഷരങ്ങള്‍ നിരത്തിയ താളിലോരോന്നിലും
അനുപമേ നീ നിറയുന്നു...
(ശരറാന്തല്‍)
രാകേന്ദു പുല്‍കിയ
രാവില്‍ നിന്‍ മുന്നില്‍ ഞാന്‍
രാജാ ദുഷ്യന്തനായ് മാറി...
മാലിനി നദിയില്ല, ചക്രവാകങ്ങളില്ല
വൽക്കലം ചാര്‍ത്തിയ മരങ്ങളില്ല
(ശരറാന്തല്‍)

Song details

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: ബിച്ചു തിരുമല

ഗായകര്‍: രവിശങ്കർ

വിശദവിവരങ്ങള്‍: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍