Malayalam lyrics

രക്തവര്‍ണ്ണക്കൊടി പൊങ്ങി
വര്‍ഗ്ഗസമരത്തീപാറി
ഇങ്ക്വിലാബ് ഇങ്ക്വിലാബ് ഇങ്ക്വിലാബ്
ചെങ്കൊടിയെങ്ങും പാറീടും
ആ രക്തപതാക സിന്ദാബാദ്
ഇങ്ക്വിലാബ് ഇങ്ക്വിലാബ്
വിജയം വരെയും പോരാടീടും
ഹൃദയം നിറയും വീറോടേയും
ഐക്യമോടെ നാമൊന്നായ്
ഒറ്റശ്ശിലയായ് മുന്നോട്ട്
ഇങ്ക്വിലാബ് ഇങ്ക്വിലാബ്
ഇനി വാക്കുകള്‍ ഗീതികളായ് മാറും
മര്‍ദ്ദിതകോടികളുയിര്‍ നേടും
മണ്ണില്‍ മനസ്സില്‍ കുടിലില്‍ തെരുവില്‍
രക്തതാരങ്ങള്‍ തെളിയും
സുപ്രഭാതം വന്നെത്തും ഇങ്ക്വിലാബ്
(രക്തവര്‍ണ്ണ...)
കരിവെള്ളൂരില്‍ ഇനി വയലാറില്‍
രക്തത്തിന്‍ പുഴയൊഴുകില്ല
മതവും ജാതിയും ദേശവും ഭാഷയും
ഐക്യഗീതശ്രുതി തീര്‍ക്കും
സുപ്രഭാതം വന്നെത്തും ഇങ്ക്വിലാബ്
(രക്തവര്‍ണ്ണ...)

Song video

Watch on YouTube

Song details

Music: എം ജി രാധാകൃഷ്ണൻ

Film/album: സ്റ്റാലിൻ ശിവദാസ്