Malayalam lyrics
രക്തത്തിരകൾ നീന്തിവരും പുലരികളേ പൊൻപുലരികളേ ഞങ്ങൾക്കങ്കക്കച്ചകൾ നൽകിയ സന്ധ്യകളേ യുവസന്ധ്യകളേ ശക്തികൾ പൂക്കും ഞങ്ങടെ കൈയ്യിലെ പുത്തൻ കൊടിയിതു കണ്ടോ വിപ്ലവമന്ത്രം വിടരും ചുണ്ടിലെ പുത്തൻ* വിളി കേട്ടോ ഈനാട് ഇതു നമ്മുടെ നാട് ഇതിഹാസങ്ങൾ തൊട്ടിലിലാട്ടി വളർത്തിയ നാട് ... ഈ ഭാരത നാട് രക്തത്തിരകൾ നീന്തിവരും പുലരികളേ ആടിയാടിത്തളർന്ന പാദമല്ല അടരാടിയാടിത്തളർന്ന കൈകളല്ല അഷ്ടദിക്ക് ഗോപുരങ്ങളെ സൃഷ്ടിശാലയായ് മാറ്റും നാളെ രാഷ്ട്രശില്പശാലയായ് മാറ്റും ഞങ്ങളിന്ത്യൻ യുവജനശക്തി രക്തത്തിരകൾ നീന്തിവരും പുലരികളേ മിഴിയിൽ ഞങ്ങൾക്ക് തമസ്സില്ല മനസ്സിൽ ഞങ്ങൾക്ക് ഭയമില്ല അർക്കചന്ദ്ര ഭ്രമണപദങ്ങളിൽ അത്ഭുതങ്ങൾ ഞങ്ങൾ വിതയ്ക്കും നാളെ ഹരിതഭംഗികളൊന്നായ് ഞങ്ങളിന്ത്യൻ യുവജനശക്തി രക്തത്തിരകൾ നീന്തിവരും പുലരികളേ പൊൻപുലരികളേ ഞങ്ങൾക്കങ്കക്കച്ചകൾ നൽകിയ സന്ധ്യകളേ യുവസന്ധ്യകളേ ശക്തികൾ പൂക്കും ഞങ്ങടെ കൈയ്യിലെ പുത്തൻ കൊടിയിതു കണ്ടോ വിപ്ലവമന്ത്രം വിടരും ചുണ്ടിലെ പുത്തൻ* വിളി കേട്ടോ ഈനാട് ഇതു നമ്മുടെ നാട് ഇതിഹാസങ്ങൾ തൊട്ടിലിലാട്ടി വളർത്തിയ നാട് ... ഈ ഭാരത നാട്
Song video
Song details
Music: ടി കെ ലായന്‍
Film/album: കരീം ദാദ
- Singer: കെ ജെ യേശുദാസ്ഈശ്വരിപണിക്കർ
- Film / album: കരീം ദാദ
- Composer: ടി കെ ലായന്‍
- Lyricist: ജി കെ പള്ളത്ത്