Malayalam lyrics
കുളിരരുവീ... തേനലയിൽ ഋതുമതീ നീ... നീന്തി വരൂ ഞാനൊരു തിരയായ് നിന്നെ പുണരാം ഈ മൃദുമേനിയാകെ ഞാനൊഴുകാം കുളിരരുവീ... തേനലയിൽ ഋതുമതീ നീ... നീന്തി വരൂ ഈ മൃദുലാധരം...വിടരുന്ന പൂവല്ലെ ഞാൻ മധുനുകരാം...ഒരു വർണ്ണതേൻവണ്ടായ് എന്റെ ദേവകുമാരീ നീ ഒരുങ്ങൂ എന്റെ ദേവകുമാരീ നീ ഒരുങ്ങൂ കുളിരരുവീ... തേനലയിൽ ഋതുമതീ നീ... നീന്തി വരൂ നിൻ കരവലയം...എന്നിൽ നീ ചാർത്തുകില്ലേ ഈ നുണക്കുഴിയിൽ...ഒരു മുത്തം ഞാൻ നൽകാം എന്റെ രാജകുമാരീ നീ വരില്ലേ എന്റെ രാജകുമാരീ നീ വരില്ലേ കുളിരരുവീ... തേനലയിൽ ഋതുമതീ നീ... നീന്തി വരൂ ഞാനൊരു തിരയായ് നിന്നെ പുണരാം ഈ മൃദുമേനിയാകെ ഞാനൊഴുകാം കുളിരരുവീ... തേനലയിൽ ഋതുമതീ നീ... നീന്തി വരൂ
Song video
Song details
Music: ടി കെ ലായന്‍
Film/album: ഇവളെന്റെ കാമുകി(മന്മഥൻ)
- Singer: കെ ജെ യേശുദാസ്
- Film / album: ഇവളെന്റെ കാമുകി(മന്മഥൻ)
- Composer: ടി കെ ലായന്‍
- Lyricist: ടി കെ ലായന്‍