Malayalam lyrics
ഋതു ചക്രമൂരിയ രഥമായി കാലം അതിലാണ് ദേവി നിൻ യാനം പ്രകൃതീ പൃകൃതീ പ്രപഞ്ച ധാത്രി നിൻ തേരിൽ സഞ്ചാരി ഞാനും ഋതു ചക്രമൂരിയ രഥമായി കാലം അതിലാണ് ദേവി നിൻ യാനം ദിശകൾ കറങ്ങുന്നുവോ അമ്മെ ദിനരാത്ര മിടറുന്നുവോ ഭ്രമണപഥങ്ങളിൽ നിന്നും തേരിത് പതറുന്നുവോ വീണു ചിതറുന്നുവോ ഋതു ചക്രമൂരിയ രഥമായി കാലം അതിലാണ് ദേവി നിൻ യാനം പ്രണവം ഉറങ്ങുന്നുവോ അമ്മെ പ്രളയമൊരുങ്ങുന്നുവോ സൃഷ്ടി സ്ഥിതിലയ താളമകന്നൊരീ ശൂന്യതയിൽ നമ്മൾ അലിയുന്നുവോ ഋതു ചക്രമൂരിയ രഥമായി കാലം അതിലാണ് ദേവി നിൻ യാനം പ്രകൃതീ പൃകൃതീ പ്രപഞ്ച ധാത്രി നിൻ തേരിൽ സഞ്ചാരി ഞാനും ഋതു ചക്രമൂരിയ രഥമായി കാലം അതിലാണ് ദേവി നിൻ യാനം
Song information
സംഗീതം: എം ജയചന്ദ്രന്‍
ഗാനരചന: വി മധുസൂദനന്‍ നായര്‍
ഗായകര്‍: പി ജയചന്ദ്രൻ
രാഗം: വൃന്ദാവന സാരംഗ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: രാജഗോപാല്‍
വിഡിയോ: കല്യാണി
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജയചന്ദ്രന്‍
- Lyricist: വി മധുസൂദനന്‍ നായര്‍