Malayalam lyrics
കൂട്ടിരിക്കാന്‍ പാട്ടുകളുണ്ട് ... ഓര്‍ത്തുവച്ച രാഗങ്ങളുണ്ട് ഇന്നുമെന്നില്‍ സ്വപ്‌നങ്ങള്‍തന്‍ തൊങ്ങലുകള്‍ ബാക്കിയുണ്ട് പോരുന്നെങ്കില്‍ പോന്നോളു.. കൂടെ.. പോരുന്നെങ്കില്‍ പോന്നോളു (3) നിന്റെ പാദചലനം പുല്‍കാന്‍ എന്റെ വാതില്‍ തുറന്നിരിപ്പൂ (2) നിന്‍ കണ്ണില്‍ വെളിച്ചം തൂകാന്‍.. എന്‍ ചെരാതും ഉണര്‍ന്നിരിപ്പൂ (2) നിന്നെക്കാണാന്‍ എന്‍ മനസ്സില്‍ ഒരായിരം കണ്ണുകളില്ലേ (2) പോരുന്നെങ്കില്‍ പോന്നോളൂ കൂടെ.. പോരുന്നെങ്കില്‍ പോന്നോളൂ കൂട്ടിരിക്കാന്‍ പാട്ടുകളുണ്ട് ... ഓര്‍ത്തുവച്ച രാഗങ്ങളുണ്ട് ഇന്നുമെന്നില്‍ സ്വപ്‌നങ്ങള്‍തന്‍ തൊങ്ങലുകള്‍ ബാക്കിയുണ്ട് പോരുന്നെങ്കില്‍ പോന്നോളൂ .. കൂടെ.. പോരുന്നെങ്കില്‍ പോന്നോളൂ പൂവായ മേനി ചായാന്‍ പൂമിഴികളായിരങ്ങള്‍ (2) തങ്കമേ.. നിന്നെയുറക്കാന്‍ താരാട്ടിന്‍ കിളികുലങ്ങള്‍ (2) നിനക്കായ് മീട്ടുവാനെന്നില്‍ ഒരായിരം ഈണങ്ങളില്ലേ (2) പോരുന്നെങ്കില്‍ പോന്നോളൂ കൂടെ.. പോരുന്നെങ്കില്‍ പോന്നോളൂ കൂട്ടിരിക്കാന്‍ പാട്ടുകളുണ്ട് ... ഓര്‍ത്തുവച്ച രാഗങ്ങളുണ്ട് ഇന്നുമെന്നില്‍ സ്വപ്‌നങ്ങള്‍തന്‍ തൊങ്ങലുകള്‍ ബാക്കിയുണ്ട് പോരുന്നെങ്കില്‍ പോന്നോളൂ കൂടെ.. പോരുന്നെങ്കില്‍ പോന്നോളൂ പോരുന്നെങ്കില്‍ പോന്നോളൂ
Song information
Music: ശ്രീകുമാരൻ തമ്പി
Lyricist: ശ്രീകുമാരൻ തമ്പി
Singer: പി ജയചന്ദ്രൻ
Raaga: സിന്ധുഭൈരവി
Film/album: അമ്മയ്ക്കൊരു താരാട്ട്
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: അമ്മയ്ക്കൊരു താരാട്ട്
- Composer: ശ്രീകുമാരൻ തമ്പി
- Lyricist: ശ്രീകുമാരൻ തമ്പി