Malayalam lyrics
ഓര്‍മ്മ പെയ്യുകയായ് നിന്നോര്‍മ്മകള്‍ പെയ്യുകയായ് (2) ഇന്ദ്രനീല നിറം കവര്‍ന്നു വളര്‍ന്നു വര്‍ഷ വനം... (2) അംബരം പ്രണയാര്‍ദ്രമായ് പുതു കവിതയെഴുതുകയായ് ആശതന്‍ മറുരൂപമാം മഴവില്ലു തെളിയുകയായ്... ആദ്യ മുകില്‍ പുഷ്പങ്ങളായ് നിന്നോര്‍മ്മ പെയ്യുകയായ് ഓര്‍മ്മ പെയ്യുകയായ് നിന്നോര്‍മ്മകള്‍ പെയ്യുകയായ് അരുണ പീതനിറങ്ങളാടിയ പഴയ താഴ്‌വരയില്‍ (2) ജന്മസുകൃതം പോലെ നിന്‍.. കൗമാര കൗതുകങ്ങള്‍ നീ നടന്നൊരു വഴിയിലെന്‍ കാല്പാടു തേങ്ങുമ്പോള്‍... മഞ്ഞയരളിപ്പൂക്കളാല്‍ നിന്‍ ഓര്‍മ്മ പൊഴിയുകയായ് ഓര്‍മ്മ പെയ്യുകയായ് നിന്നോര്‍മ്മകള്‍ പെയ്യുകയായ്... ഓര്‍മ്മ പെയ്യുകയായ് നിന്നോര്‍മ്മകള്‍ പെയ്യുകയായ്... ഓര്‍മ്മ പെയ്യുകയായ് നിന്നോര്‍മ്മകള്‍ പെയ്യുകയായ്... ഇടവമായി വിശാഖമായി മയൂര വാഹനത്തില്‍ മുരുകവിഗ്രമാടി കേരള താളലഹരികളില്‍ വെളിയില്‍ നിന്നപൂര്‍ണ്ണമായ് ഞാന്‍ കണ്ടതോര്‍ക്കുമ്പോള്‍ തിമിലതന്‍ ദ്രുതതാളമായ് നിന്നോര്‍മ്മ പിടയുകയായ്. ഓര്‍മ്മ പെയ്യുകയായ് നിന്നോര്‍മ്മകള്‍ പെയ്യുകയായ്... ഓര്‍മ്മ പെയ്യുകയായ് നിന്നോര്‍മ്മകള്‍ പെയ്യുകയായ്...
Song information
Music: ശ്രീകുമാരൻ തമ്പി
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Raaga: കാപി
Film/album: അമ്മയ്ക്കൊരു താരാട്ട്
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: അമ്മയ്ക്കൊരു താരാട്ട്
- Composer: ശ്രീകുമാരൻ തമ്പി
- Lyricist: ശ്രീകുമാരൻ തമ്പി