Malayalam lyrics

രതിലയം....രതിലയം
ലയനസംഗീതതാളം.... താളം...
സിരകള്‍ തോറും..അഹാ...
പടരും ലഹരിയില്‍....അഹാ..
സിരകള്‍ തോറും..അഹാ...
പടരും ലഹരിയില്‍....അഹാ..
മൃദുലരാഗാര്‍ദ്രഭാവസംഗമസായൂജ്യം...
രതിലയം....
രതിലയം...
ലയനസംഗീതതാളം....സിരകള്‍ തോറും
പടരും ലഹരിയില്‍....മൃദുലരാഗാര്‍ദ്രഭാവസംഗമസായൂജ്യം...
രതിലയം....
ആത്മാവില്‍ മോഹങ്ങള്‍ കേളിയാടുമ്പോള്‍...നമ്മള്‍
അറിയാത്ത സ്വര്‍ഗ്ഗങ്ങള്‍ തേടിയെത്തുമ്പോള്‍...അഹഹാ..ആ...
ആത്മാവില്‍ മോഹങ്ങള്‍ കേളിയാടുമ്പോള്‍...നമ്മള്‍
അറിയാത്ത സ്വര്‍ഗ്ഗങ്ങള്‍ തേടിയെത്തുമ്പോള്‍...
ചെഞ്ചുണ്ടില്‍ ചുണ്ടുകള്‍ പുത്തന്‍ കഥപറയും
ചെന്തളിര്‍ മേനിയില്‍ സ്വപ്നമലിഞ്ഞു ചേരും...
രതിലയം...ആഹഹഹഹ...ശ്രുതിലയം...ആഹഹഹഹാ...
ആ....അ...ആ...ആ....ആ‍.....
രതിലയം....രതിലയം
ലയനസംഗീതതാളം.... താളം...
സിരകള്‍ തോറും..അഹാ...
പടരും ലഹരിയില്‍....അഹാ..
മൃദുലരാഗാര്‍ദ്രഭാവസംഗമസായൂജ്യം...
രതിലയം....
രതിലയം...
ആ.... ലലാ....ലാലല.....ലാ....
ആനന്ദരാഗങ്ങള്‍ ഏറ്റുപാടുമ്പോള്‍ ഉള്ളില്‍
സൌവര്‍ണ്ണദീപങ്ങള്‍ മാലചാര്‍ത്തുമ്പോള്‍....ആഹാ ആ..ആ....
ആനന്ദരാഗങ്ങള്‍ ഏറ്റുപാടുമ്പോള്‍ ഉള്ളില്‍
സൌവര്‍ണ്ണദീപങ്ങള്‍ മാലചാര്‍ത്തുമ്പോള്‍....
സങ്കല്പം സത്യത്തിന്‍ പിന്നിലൊളിച്ചു നില്‍ക്കും
ജീവന്റെ ചില്ലകള്‍ പൂത്തു തളിര്‍ത്തു നില്‍ക്കും....
രതിലയം...ആഹാഹാഹഹ...ശ്രുതിലയം...ആഹാഹാഹഹ...
ആ....ആ...ആ...ആ...ആ‍.....
രതിലയം....രതിലയം
ലയനസംഗീതതാളം.... താളം
സിരകള്‍ തോറും..അഹാ...
പടരും ലഹരിയില്‍....അഹാ..
മൃദുലരാഗാര്‍ദ്രഭാവസംഗമസായൂജ്യം...
രതിലയം....ശ്രുതിലയം...
രതിലയം.....

Song information

വർഷം: 1978

സംഗീതം: ശ്യാം

ഗാനരചന: സത്യൻ അന്തിക്കാട്

ഗായകർ: കെ ജെ യേശുദാസ്, എസ് ജാനകി

അഭിനേതാക്കൾ: മധു, ശാരദ

വരികൾ: ജയലക്ഷ്മി രവി, സൂസി

Album: അസ്തമയം

Explore this song