Malayalam lyrics

ഒരു പ്രേമഗാനം പാടി..
ഇളം തെന്നലെന്നെയുണര്‍ത്തി...
ഇതളില്‍ മിഴിനീര്‍ കണികയുമായ്
എന്‍ മലരേ നീയിനിയും ഉണര്‍ന്നില്ലേ...
മുളംകാടുറങ്ങും രാവില്‍
എന്‍ കിനാവിന്‍ വള്ളിക്കുടിലില്‍...
ഒരു കുടം തേനുമായ്... പൂനിലാ ബിന്ദു പോല്‍
വിരുന്നുവരും ... വനകന്യകേ...
കടമിഴിയാല്‍ ...കഥപറയും...
നീയെന്‍ ജീവന്റെ രാഗമല്ലേ...
മഞ്ഞിന്‍ ചേല ചുറ്റിയ കാവില്‍
നിറമാല ചാര്‍ത്തും രാവില്‍...
തളിരിളം കുമ്പിളില്‍... ചെമ്പനീര്‍ പൂവുമായ്...
ഒരുങ്ങിവരും ... സൌന്ദര്യമേ...
കാല്‍വിരലാല്‍ ... കളമെഴുതും...
നീയെന്‍ മനസ്സിന്റെ താളമല്ലേ...

Song information

വർഷം: 1978

സംഗീതം: ശ്യാം

ഗാനരചന: സത്യൻ അന്തിക്കാട്

ഗായകർ: കെ ജെ യേശുദാസ്

വർഗ്ഗീകരണം: പ്രേമഗാനങ്ങൾ

അഭിനേതാക്കൾ: മധു, ജയഭാരതി

വരികൾ: രാജീവ്‌ കൃഷ്ണൻ, ശ്രീജിത്

യൂട്യൂബ് ഓഡിയോ: രാല രാജൻ

Album: അസ്തമയം

Explore this song